സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കും നല്‍കണം
വടക്കാഞ്ചേരി: ആധുനിക സമൂഹത്തില്‍ യുവത്വത്തെ കാര്‍ഷിക മേഖലയില്‍ അവരോധിക്കാന്‍ തൊഴില്‍പരവും സാമൂഹ്യപരവുമായ സുരക്ഷ ഉറപ്പാക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കര്‍ഷക തൊഴിലാളി യൂനിയന്റെ ആഭിമുഖ്യത്തില്‍ അത്താണി പി.എസ്.സി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന തൊഴില്‍ സേന രൂപീകരണ സംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ വിദ്യാഭ്യാസ ശൈലി ചേറില്‍ പണിയെടുക്കുന്നതു നാലാംകിട ജോലിയായി കാണുന്നതാണ്. ഇതു ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെതു പോലെ സേവന വ്യവസ്ഥകള്‍ കര്‍ഷക തൊഴിലാളികള്‍ക്കും ഉറപ്പുവരുത്തണം. കര്‍ഷക തൊഴിലാളിയുടെ അനുഭവജ്ഞാനമെന്നു പറയുന്നതു സാമൂഹ്യ വൈദഗ്ദ്യമാണ്. ബുദ്ധിയും കഴിവുമുള്ള യുവാക്കളെ കാര്‍ഷിക ഉല്‍പ്പാദന മേഖലയുടെ ഭാഗമാക്കിയാല്‍ മാത്രമെ ഇന്നത്തെ പച്ചപ്പു നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. 1969ലെ ഭൂപരിഷ്‌ക്കരണ നിയമനിര്‍മാണവും 1970ലെ ശക്തമായ ജനകീയ ഇടപെടലും മൂലം 36 ലക്ഷം കുടുംബങ്ങള്‍ക്കു സ്വന്തമായി ഭൂമി ലഭിച്ചു. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ യൂനിയന്‍ അംഗീകരിക്കുകയുള്ളൂ. എന്നാല്‍ നാടിന്റെ പുരോഗതിക്കാവശ്യമായ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപെടുത്തുന്ന സമീപനമുണ്ടാകില്ല. പ്രകൃതിയിലെ പച്ചപ്പുപോലെ തന്നെ കാര്‍ഷിക മേഖലയിലെ തൊഴില്‍ സേനയായ കര്‍ഷക തൊഴിലാളികളേയും നില നിര്‍ത്തുന്നതോടൊപ്പം യന്ത്രവല്‍ക്കരണവും അംഗീകരിച്ചു കൊണ്ടു മാത്രമേ മുന്നേറാന്‍ കഴിയൂവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."