HOME
DETAILS
MAL
ട്രോളിങ് നിരോധനം 90 ദിവസമാക്കും: മന്ത്രി
backup
July 07 2016 | 14:07 PM
തിരുവനന്തപുരം: ട്രോളിങ് നിരോധന കാലയളവ് 45 ദിവസത്തില്‍ നിന്നു 90 ദിവസമാക്കി ഉയര്‍ത്തുമെന്നു ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ട്രോളിങ് നിരോധനം 90 ദിവസമായി ഉയത്താന്‍ സംസ്ഥാനങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി അഞ്ചുവര്‍ഷം സമയവും നല്കി. എന്നാല്‍ കാലാവധി കഴിയാറായിട്ടും കേരളം 45 ദിവസത്തെ ട്രോളിങ് നിരോധനം മാത്രമാണ് നടപ്പാക്കുന്നത്. ഈ സാഹചര്യത്തിലാണ് 90 ദിവസമായി നിരോധനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതിനായി പഠനങ്ങള്‍ നടത്താനും തൊഴിലാളിസംഘടനകളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."