ഉരുള്‍പൊട്ടലിനു കാരണം അന്‍വറിന്റെ തടയണ; റവന്യൂമന്ത്രി പൂര്‍ണപരാജയമെന്ന് ചെന്നിത്തല
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മലമുകളിലെ തടയണയാണ് കട്ടിപ്പാറ ഉരുള്‍പൊട്ടലിനു കാരണം. ഇതേക്കുറിച്ച് റവന്യൂമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും റവന്യൂവകുപ്പ് പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.
തടയണകള്‍ കെട്ടാന്‍ ആരാണ് അനുമതി നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു. പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് തൊട്ടടുത്ത് ഉരുള്‍പൊട്ടലുണ്ടായി. സംഭവം മാധ്യമങ്ങള്‍ പുറത്തുവിട്ടതിനു ശേഷമാണ് ഇതിന് സ്റ്റോപ് മെമ്മോ നല്‍കാന്‍ തയ്യാറായത്. എം.എല്‍.എയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, കട്ടിപ്പാറ തടയണയെക്കുറിച്ച് അഞ്ചംഗ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തുക.
നേരത്തെ, മണ്ണിടിച്ചിലിനെത്തുടര്‍ന്ന്, അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."