HOME
DETAILS
MAL
ഗുരുവായൂര്‍ നഗരസഭാ ഓഫിസില്‍നിന്ന് നികുതി രസീതികള്‍ കാണാതായി
backup
March 01 2019 | 06:03 AM
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭാ ഓഫിസിലെ റവന്യൂ വിഭാഗത്തില്‍നിന്ന് ഉപയോഗിക്കാത്ത നികുതി രസീതികള്‍ കാണാതായി. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ നഗരസഭ അറിയിപ്പ് പുറത്തിറക്കി.
427-ാം നമ്പര്‍ നികുതി രസീതി ബുക്കിലെ 42693 മുതല്‍ 42700 വരെയുള്ള രസീതുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
കാണാതായ രസീതുകള്‍ ഉപയോഗിച്ച് നികുതി പിരിവിന് സാധ്യതയുള്ളതിനാല്‍ നഷ്ടപ്പെട്ടിരിക്കുന്ന ഈ രസീതുകള്‍ ഉപയോഗിച്ച് നികുതി പിരിവിന് ആരെങ്കിലും സമീപിച്ചാല്‍ നഗരസഭാ അധികൃതരെയൊ പൊലിസിനെയൊ അറിയിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
നഗരസഭയില്‍ വിവിധ കാര്യസാധ്യത്തിനായി പണം വാങ്ങി സംഘം പ്രവര്‍ത്തിക്കുന്നതായി ആരോപണം നിലനില്‍ക്കുന്നുണ്ട്.
രേഖകള്‍ ചമയ്ക്കുന്നതിനായി നഗരസഭ സീല്‍ വച്ച് ബോധപൂര്‍വം നികുതി രസീതുകള്‍ കടത്തിയതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."