എസ്.ബി.ഐ നടപടികള്‍ക്കെതിരേ മാര്‍ച്ച് നടത്തി
വൈക്കം: എസ്.ബി.ഐയുടെ ജനദ്രോഹ നടപടികള്ക്കെതിരെയൂം അന്യായമായ സര്‍വിസ് ചാര്‍ജ്ജ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം എസ്.ബി.ഐയിലേക്ക് മാര്‍ച്ച് നടത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബാങ്കാണ് എസ്.ബി.ഐ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഫൈന്‍ ഈടാക്കാനും മാസത്തില്‍ 3 തവണയില്‍ കൂടുതല്‍ എ.ടി.എം ഉപയോഗിച്ചാല്‍ സര്‍വിസ് ചാര്‍ജ്ജ് ഈടാക്കാനുമുള്ള ബാങ്കിന്റെ നീക്കം സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. അതിനെതിരെയുള്ള പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി സാനു അധ്യക്ഷനായി. അഡ്വ. എം.ജി മ്വരഞ്ജിത്ത്, അശ്വിന് വേണുഗോപാല്‍,കെ.എസ് അനൂജ്,ഹരിമോന്,എസ്.സോനു,പി.പി അജിക്കുട്ടന് സംസാരിച്ചു. അനീഷ്.പി.കുമാര്‍,മാത്യൂസ്,ശ്യാംചിറയാട് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."