കംഫര്‍ട്ട് സ്റ്റേഷന് പൂട്ട് വീണിട്ട് ഒരാഴ്ച; പ്രതിഷേധം വ്യാപകം
ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ട് ഒരാഴ്ച്ച പിന്നിടുന്നു.
ആവശ്യമായ വെള്ളം ലഭിക്കാതെ വന്നതോടെയാണ് സ്റ്റേഷന് അടച്ചതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
കംഫര്‍ട്ട് സ്റ്റേഷന് അടച്ചതോടെ ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ദിവസവും നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ടതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ ഈ ഭാഗത്ത് മറ്റ് പൊതു ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ഇനി ഏറെ ബുദ്ധിമുട്ടും.
കംഫര്‍ട്ട് സ്റ്റേഷനെ ആശ്രയിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന തൊഴിലാളികളും ഇതോടെ വഴിയാധാരമായിരിക്കുകയാണ്.
കംഫര്‍ട്ട് സ്റ്റേഷന് പൂട്ടിയതോടെ വെളിയിടങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നവരുടെ എണ്ണം മെഡിക്കല്‍ കോളജ് പരിസരത്ത് വര്‍ധിച്ചുവരികയാണ്.
ശൗചാലയം എത്രയും വേഗം തുറന്നുപ്രവര്‍ത്തിക്കാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."