HOME
DETAILS
MAL
ഹോട്ട് സ്പോട്ടുകളിലേക്കു നാലു സ്ഥലങ്ങള്‍ കൂടി: ആകെ 70 കേന്ദ്രങ്ങള്‍
backup
April 30 2020 | 12:04 PM
തിരുവനന്തപുരം: കോവിഡ് ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍ നാല് സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. തിരുവനന്തപുരത്തെ നെയ്യാറ്റികര മുന്‍സിപ്പാലിറ്റി, കൊല്ലത്തെ ഓച്ചിറ, തൃക്കോവില്‍വട്ടം, കോട്ടയത്തെ ഉദയാനാപുരം പഞ്ചായത്ത് എന്നിവയാണ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആകെ 70 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്.
സംസ്ഥാനത്ത് ഇന്നു രണ്ടു പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 14 പേരുടെ ഫലം നെഗറ്റീവായി. മലപ്പുറത്തും കാസര്‍കോടും ഓരോ ആളിനു വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."