ഐസകിന്റെ ഏഴാം ബജറ്റ് ഇന്ന്; നികുതി വര്‍ധന ഉണ്ടായേക്കില്ല
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാര്‍ഗങ്ങള്‍ ഉണ്ടാകുമെന്നു സൂചന.
നികുതി വര്‍ധിപ്പിക്കാതെ പുതിയ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്താനാകും ധനമന്ത്രി എന്നനിലയില്‍ ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്ന ഏഴാമത്തെ ബജറ്റ് ഊന്നല്‍ കൊടുക്കുക.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പരാജയപ്പെട്ടെന്നാരോപിച്ച് ധവളപത്രം പുറത്തിറക്കിയ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇടതു സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ബദല്‍മാര്‍ഗങ്ങളാകും ബജറ്റില്‍ ശ്രദ്ധിക്കപ്പെടുക.
നികുതിപിരിവിലെ കാര്യക്ഷമതക്കുറവ് സംസ്ഥാനത്തെ വരുമാനമാര്‍ഗങ്ങളെ തളര്‍ത്തി എന്നാണു ധനവകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നികുതിപിരിവ് ഊര്‍ജിതപ്പെടുത്താനുള്ള നീക്കവും അതിനുള്ള പ്രോത്സാഹന പദ്ധതികള്‍ക്കും ബജറ്റില്‍ പ്രത്യേക ഊന്നലുണ്ടാകും. ചെലവുചുരുക്കലിനുപകരം വരുമാനവര്‍ധനയില്‍ ഊന്നി മൂന്നുവര്‍ഷംകൊണ്ടു സംസ്ഥാനത്തിന്റെ സാമ്പത്തികപ്രശ്‌നങ്ങളെ മറികടക്കുകയെന്ന നീക്കമാണ് ധനമന്ത്രി നടത്തുകയെന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."