ആര്‍ദ്രം പദ്ധതി: വിഷാദരോഗ ക്ലിനിക്കുകള്‍ ആരംഭിച്ചു
പാലാ:സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യമേഖലയുടെ നവീകരണം ലക്ഷ്യമാക്കി ആരംഭിച്ച ആര്‍ദ്രം പദ്ധതിയുടെ ഭാഗമായുള്ള ആശ്വാസം വിഷാദരോഗ ക്ലിനിക്കുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മീനച്ചില്‍ പ്രാഥമികാരോഗ്യ മേകന്ദ്രത്തില്‍ കെ.എം.മാണി എം.എല്‍.എ. നിര്‍വഹിച്ചു.
മാറിക്കൊണ്ടിരിക്കുന്ന കുടുംബ സാമൂഹിക സാമ്പത്തിക ചുറ്റുപാടിലും അവ നല്‍കുന്ന സമ്മര്‍ദ്ദത്തിലും കേരളത്തിലും വിഷാദരോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് 11 വിഷാദരോഗ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
ഇവയുടെ പ്രവര്‍ത്തനത്തോടൊപ്പം വിഷാദരോഗികളെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരാന്‍ സമൂഹത്തിന്റെ പക്വമായ ഇടപെടലും ആവശ്യമാണ് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആകെ 170 വിഷാദരോഗ ക്ലിനിക്കുകളാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നത്. ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കുള്ള പ്രത്യേക പരിശീലനം പൂര്‍ത്തിയായതായി മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേകക്കബ് വര്‍ഗീസ് അറിയിച്ചു.
മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയ് അധ്യക്ഷനായി. ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. വ്യാസ് സുകുമാരന്‍ വിഷയാവതരണം നടത്തി. മീനച്ചില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹെയ്‌ലിന്‍ ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് നടയത്ത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷ ബെറ്റി റോയി, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ തോമസ്, ഡെപ്യൂട്ടി ഡി.എം.ഒ.പി.എന്‍. വിദ്യാധരന്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷിബു പൂവേലില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു എറയണ്ണൂര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്മാരായ സിന്ധു ജെയ്ബു, ജാന്‍സി ഷാജി, വിമല വിനോദ്, ഡോ. സുരേഷ് കെ.ജി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. ആര്‍. രാജന്‍ ,മാസ്സ് മീഡിയ ഓഫിസര്‍ കെ.ദേവ് ബ്ലോക്ക്-പഞ്ചായത്ത് ജനപ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."