ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന്
ചേര്‍ത്തല: ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ പല മേഖലയിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. നെടുംമ്പ്രക്കാട് സ്‌കൂളിന് സമീപം, ചെങ്ങണ്ട പാലത്തിന്റെ തെക്കെക്കരയും വടക്കേക്കരയും പോസ്റ്റ് ഓഫിസ് ജങ്ഷന്‍ പരിസരം, തിരുനല്ലൂര്‍ ഹൈസ്‌ക്കുളിനു മുന്നില്‍, കോളജ് കവലയ്ക്ക് തെക്കുവശം, കുറവന്‍ പറമ്പ് പാലത്തിനിറക്കത്തില്‍, തയ്യേഴത്ത് പാലത്തിന് തെക്കുവശം എന്നിവിടങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ കത്താതായിട്ട് മാസങ്ങളായെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഇതില്‍ ഒന്നിലേറെ തവണ വാഹനാപകടം നടന്ന തിരുനല്ലൂര്‍ സ്‌കൂളിനു മുന്‍വശവും തയ്യേഴത്ത് പാലത്തിനു സമീപഭാഗവും ഉള്‍പ്പെടുന്നതാണ് ഏറെ അപകടം. പ്രദേശവാസികള്‍ നിരവധി തവണ പഞ്ചായത്ത് അധികൃതരോടും വൈദ്യുതിവകുപ്പ് ഓഫിസിലും അറിയിച്ചിട്ടും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബസുകള്‍ ഓടുന്ന റോഡാണിത്.
റോഡിന് വീതി കൂട്ടി ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയതോടെ വാഹനങ്ങളും വര്‍ധിച്ചിട്ടുണ്ട്. പ്രവൃത്തി പൂര്‍ത്തിയായ തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും കൂടി കഴിഞ്ഞാല്‍ കോട്ടയം കുമരകം മേഖലയില്‍നിന്ന് എറണാകുളത്തേയ്ക്ക് പോകാന്‍ എളുപ്പമാര്‍ഗമെന്ന നിലയിലും ഈ റോഡില്‍ രാത്രി പകലെന്ന വേര്‍തിരിവില്ലാതെ തിരക്കുണ്ടാകും. ഇരുവശവും ജനവാസമുള്ള ചെണ്ട പാലത്തിന്റെ അപ്രോച്ച് റോഡിന് വര്‍ഷങ്ങളായി കൈവരിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."