HOME
DETAILS

അട്ടപ്പാടി സമഗ്ര കുടിവെള്ള പദ്ധതി ഒന്നാംഘട്ട പ്രവൃത്തികള്‍ ഏഴ് മാസത്തിനകം പൂര്‍ത്തീകരിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

  
backup
March 01 2019 | 06:03 AM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3

പാലക്കാട്: അട്ടപ്പാടി മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹാരിക്കുന്നതിനായി നടപ്പാക്കുന്ന അട്ടപ്പാടി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഏഴുമാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഗളി ഇ.എം.എസ് ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ. അഡ്വ. എന്‍. ഷംസുദീന്‍ അധ്യക്ഷനായി. കുടിവെള്ളം ജനങ്ങളുടെ അവകാശമാണെന്നും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കും. വൈദ്യുതി ചിലവ്് കുറച്ച് ജലവിതരണത്തിനായി സോളാര്‍ പദ്ധതി ഉപയോഗിക്കണമെന്നും നബാര്‍ഡിന്റെ ഫണ്ട് കൂടാതെ എം.എല്‍.എ, കോര്‍പ്പസ,് ജില്ലാ പഞ്ചായത്ത് ഫണ്ടുകള്‍ പദ്ധതിക്കായി ഉള്‍പെടുത്തണമെന്നും അട്ടപ്പാടിയിലെ വിവിധ ജലസ്രോതസുകളിലൂടെ ആറര ടി.എം.സി ജലം അട്ടപ്പാടിക്ക് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ ഉള്ളതായും അവ പ്രയോജനപ്പെടുത്തിയാല്‍ വലിയ നേട്ടം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
അഗളി ഷോളയൂര്‍ പുതൂര്‍ പഞ്ചായത്തുകളിലെ എണ്‍പത്തിനാലായിരത്തോളം ആളുകള്‍ക്ക് പ്രതിദിനം 100 ലിറ്റര്‍ വെള്ളം ലഭിക്കുന്ന വിധത്തില്‍ 25 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്്. ഇതില്‍ ഭവാനിപ്പുഴ സ്രോതസ്സായി പുതൂര്‍ പഞ്ചായത്തില്‍ കിണര്‍, അഗളി പഞ്ചായത്തിലെ കാവുണ്ടിക്കലില്‍ 12 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല, തച്ച മലയില്‍ ബൂസ്റ്റര്‍ സ്റ്റേഷന്‍, റോ വാട്ടര്‍ പമ്പിംഗ് മെയിന്‍ , അഗളിയില്‍ നിലവിലെ കൊട്ടമേട് ഭൂതല സംഭരണിയിലേക്ക് ക്ലിയര്‍ വാട്ടര്‍ ഗ്രാവിറ്റി, മെയിന്‍ പമ്പ് സെറ്റ് ,വൈദ്യുതീകരണ പ്രവൃത്തികളും ഉള്‍പ്പെടുന്നു. ഒന്നാംഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനനുസരിച്ച് പ്രതിദിനം 12 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാനും ശുദ്ധീകരിച്ച ജലം അഗളി കൊട്ടമേട് ഭൂതല സംഭരണിയിലെത്തിച്ച് അഗളി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ജലസംഭരണികളില്‍ ശേഖരിച്ച് നിലവിലുള്ള വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ച് ജലവിതരണം ഉറപ്പാക്കും. അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍ , ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്തന രാമമൂര്‍ത്തി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി.എം.പ്രകാശ്, വാട്ടര്‍ അതോറിറ്റി എക്‌സികൂട്ടീവ് എന്‍ജിനീയര്‍ ഉഷ രാധാകൃഷ്ണന്‍, ഭവാനി എക്‌സികൂട്ടീവ് എന്‍ജിനീയര്‍ ബിന്നി രാജ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago