ഷൊര്‍ണൂര്‍ നഗരസഭാ ബജറ്റ്: ഭവനരഹിതര്‍ക്കുള്ള ഫ്‌ളാറ്റിനായി സ്ഥലം കണ്ടെത്തും
ഷൊര്‍ണൂര്‍: മുന്‍സിപ്പല്‍ പ്രദേശത്ത് എല്ലാ ഭവനരഹിതര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപെടുന്നതിന് ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്ന ആവശ്യത്തിലേക്ക് സ്ഥലം കണ്ടെത്തുന്നതിനായി ഒരു കോടി രൂപ വകയിരുത്തി 2019-20 വര്‍ഷത്തെ ബജറ്റില്‍ 10,66,02,293 രൂപ മുന്‍ ബാക്കിയും 9953,39,980 വരവും, ചേര്‍ന്ന് ആകെ 1,101,942,273 രൂപയും, 4,75,440,179 രുപ ചെലവും, 6,26,502,094 രൂപ മിച്ചമുള്ള ബജറ്റ് നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍. സുനു കൗസില്‍ മുന്‍പാകെ അവതരിപ്പിച്ചു. നഗരസഭയുടെ പുതിയ ഓഫിസ് സമുചയം പൂര്‍ത്തികരണത്തിന് ഒരു കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
2019-20 സാമ്പത്തിക വര്‍ഷത്തിന്‍ നഗരസഭയെ കടലാസ് രഹിത നഗരസഭയാക്കി മാറ്റുമെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു. ജൈവകൃഷിയുടെ പ്രോത്സാഹനത്തിനായി 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. വനിതകള്‍ക്കായുള്ള നൂതനമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. എന്‍.യു. എല്‍.എം പദ്ധതിയുടെ സഹായത്തോടെ സ്ത്രീ സംരംഭകരെ കണ്ടെത്താന്‍ ഷീ-ലോഡ്ജ്, ഷീ-ടാക്‌സി പദ്ധതിക്ക് 50 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വൃദ്ധര്‍ക്കായി പകല്‍ വീട് ഒരുക്കുന്നതിലേക്ക് 10 ലക്ഷം രൂപയും നീക്കിവച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ ഒരുകോടി രൂപ നീക്കിവച്ചു. ആശുപത്രിയിലെ ഡയാലിന്ന് യൂനിറ്റിന്റെ തുടര്‍പ്രവര്‍ത്തനതിന് 10 ലക്ഷം രൂപയും നിക്കിവച്ചിട്ടുണ്ട്.
അതേ സമയം ബജറ്റ് മുന്‍ വര്‍ഷത്തെ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണന്നും, ഒരു പദ്ധതിയും നടപ്പാക്കാത്തതുമൂലം ബജറ്റ് ചര്‍ച്ചക്ക് വിധേയമക്കേണ്ടതില്ലെന്നും പ്രതിപക്ഷത്തെ വി.കെ ശ്രീകൃഷ്ണന്‍ പറഞ്ഞു. ബജറ്റ് കൃത്യമായ കാഴ്ചപ്പാടുള്ള ബജറ്റാണെന്ന് ഭരണപക്ഷം അംഗം ജയപാല്‍ പറഞ്ഞു. ചെയര്‍പേഴ്‌സന്‍ വി. വിമല അധ്യക്ഷയായി. രാജ്യത്ത് വീരമൃതൂവരിച്ച സൈനികര്‍ക്ക് ആദരജ്ഞാലി അര്‍പ്പിച്ച ശേഷമാണ് ബജറ്റ് അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."