HOME
DETAILS
MAL
കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു
backup
June 18 2018 | 07:06 AM
പൂച്ചാക്കല്‍: കാറ്റില്‍ തെങ്ങ് കടപുഴകി വീണു വീട് തകര്‍ന്നു. വീട്ടില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയുടെ കാലില്‍ ഓട് കഷ്ണം വീണു പരുക്കേറ്റു.
അരൂക്കുറ്റി നദുവത്ത്നഗര്‍ നെയ്ശേരില്‍ ശ്യാമളയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ പുരയിടത്തിലെ തെങ്ങാണ് ശ്യാമളയുടെ വീട്ടിലേക്കു വീണത്.
ശ്യാമളയുടെ ചെറുമകള്‍ ജിഹാരികയുടെ കാലിലാണ് ഓട് കഷണം വീണു പരുക്കേറ്റത്. തെങ്ങ് വീണപ്പോള്‍ വീടിന്റെ മേല്‍ക്കൂരഭാഗം തകര്‍ന്നാണ് കിടപ്പു മുറിയിലേക്കു ഓട് വീണത്.
ശ്യാമളയുടെ മകള്‍ സിനി, സിനിയുടെ മക്കളായ നിഹാരിക, ജിഹാരിക എന്നിവര്‍ ഒരു മുറിയിലാണ് കിടന്നിരുന്നത്. തെങ്ങ് വീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുത കമ്പികളും താഴെ വീണെങ്കിലും അപകടമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."