ടി.ഇ അബൂബക്കര്‍ മാസ്റ്റര്‍;മറഞ്ഞത് നാടിന്റെ നിസ്വാര്‍ഥ സേവകന്‍
കോട്ടക്കല്‍: ഇന്നലെ മരണപ്പെട്ട പറപ്പൂര്‍ ആസാദ് നഗര്‍ സ്വദേശി അബൂബക്കര്‍ മാസ്റ്ററുടെ വിയോഗത്തോടെ നാടിന് നഷ്ടമായത് നിസ്വാര്‍ഥ സേവകനെ. പറപ്പൂരിലും കോട്ടക്കല്‍ പരിസരങ്ങളിലും മത,ഭൗതിക,വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്.
തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ സ്ഥാപക നേതാവും പ്രഥമ ജന.സെക്രട്ടറിയും ദീര്‍ഘകാല പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഈ സംഘത്തിനു കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന മദ്‌റസ, യു.പി സ്‌കൂള്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, ആര്‍ട്‌സ് കോളജ് എന്നിവയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം പ്രായം മറന്നുള്ള അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. വളവന്നൂര്‍ ബാഫഖി യതീംഖാന ബോര്‍ഡിങ് മദ്‌റസയുടെ മാനേജര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമസ്തക്കു കീഴില്‍ മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ രൂപീകരണത്തിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുന്നിട്ടിറങ്ങി. എടരിക്കോട് കേന്ദ്രീകരിച്ച് മര്‍ഹൂം പി.പി മുഹമ്മദ് മുസ്‌ലിയാര്‍, വി.ടി അബ്ദുള്ളക്കോയ തങ്ങള്‍ എന്നിവരോടൊപ്പം മദ്‌റസ മാനേജ്‌മെന്റ് കൂട്ടായ്മക്കു വേണ്ടി പ്രവര്‍ത്തിച്ചു. പറപ്പൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ദീര്‍ഘകാല ട്രഷററായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."