കാട്ടാന അക്രമണം; പൂപ്പാറ മേഖയലില്‍ ആര്‍.ആര്‍ ടീം പെട്രോളിംഗ് ആരംഭിച്ചു
തൊടുപുഴ: കാട്ടാന ശല്യം രൂക്ഷമായ പൂപ്പാറ മേഖലയില്‍ ദ്രുത പ്രതികരണ സേന പട്രോളിംഗ് ആരംഭിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ ഏലത്തോട്ടം വാച്ചര്‍ കൊല്ലപ്പെട്ട മൂലത്തറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടാണ് വനം വകുപ്പിന്റെ നടപടി.
ദേവികുളം ഡിവിഷനില്‍ നിന്നുള്ള എട്ടും, പീരുമേട് ഡിവിഷനില്‍ നിന്നുള്ള അഞ്ചും അംഗങ്ങള്‍ അടങ്ങിയ രണ്ട് യൂണിറ്റുകളാണു ശനിയാഴ്ച്ച വൈകിട്ടോടെ പൂപ്പാറയില്‍ എത്തിച്ചേര്‍ന്നത്. കാട്ടാനകളെ നിരീക്ഷിക്കുന്നതിനും ഭയപ്പെടുത്തി വനാഭാഗത്ത് തന്നെ ഒതുക്കി നിര്‍ത്തുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ ഇവരുടെ പക്കലുണ്ട്.
മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിന്റെ മുഖ്യ കവാടമായ പേത്തൊട്ടിയിലാണു സംഘങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. 24മണിക്കൂറും ഇവര്‍ പ്രവര്‍ത്തന നിരതരായിരിക്കും. മൂന്നാര്‍ ഡി.എഫ്.ഒ നരേന്ദ്രബാബുവിന്റെ നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എസ്.എഫ്.ഒ മാരായ വി.ഇ സെബാസ്റ്റ്യന്‍,എം.എസ് ബിനു എന്നിവരാണ്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വേലുവിന്റെ സംസ്‌കാരം ഇന്നലെ വൈകിട്ട് മൂലത്തറ പൊതുശ്മശാനത്തില്‍ നടത്തി. നാനാതുറകളില്‍പ്പെട്ട നൂറുകണിക്കുനു പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുവാനെത്തിയിരുന്നു. പ്രദേശം വിട്ടൊഴിയാത്ത കാട്ടാനക്കൂട്ടം ഇന്ന് സിങ്ങുകണ്ടം,സിമന്റ് പാലം,301 കോളനി,മൂലത്തറ എസ്റ്റേറ്റ് ഭാഗം എന്നിവിടങ്ങളില്‍ ചുറ്റിത്തിരിയുന്നുണ്ട്. ഇവയുടെ നീക്കം എസ്.എം.എസ് വഴി വനംവകുപ്പ് അതത് സമയം ജനങ്ങളെ അറിയിക്കുന്നുണ്ട്. മന്ത്രി എം.എം മണി ഇന്ന് കൊല്ലപ്പെട്ട വേലുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."