കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
തിരൂരങ്ങാടി: വ്യാഴാഴ്ച വൈകിട്ട് ആഞ്ഞുവീശിയ കാറ്റിലും,മഴയിലും വ്യാപക നാശം. നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്കിന്റെ വിവിധ ഭാഗങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. വൈദ്യുതി പോസ്റ്റുകളള്‍, തെങ്ങ്, കമുക്, വാഴ, പ്ലാവ് മുതലായവയാണ് നിലംപതിച്ചത്.
ചെറുമുക്ക് ജീലാനി നഗറില്‍ റോഡിലേക്ക് പോസ്റ്റുകള്‍ മുറിഞ്ഞ് വീണ് ചെറുമുക്ക് കക്കാട് റോഡില്‍ ഗതാഗതം തടസ്സപെട്ടു. ചെറുമുക്ക് റഹ്മത്ത് നഗറില്‍ വടക്കും പറമ്പില്‍ അബുവിന്റെ വിടിന്റെ മുകളില്‍ തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചെറുമുക്ക് പി.എം.എസ്.എ എം.എം.യു.പി സ്‌കൂള്‍ വാര്‍ഷിക പരിപാടിക്ക് വന്ന ഒട്ടോറിക്ഷയുടെ മുകളിലേക്ക് പ്ലാവ് വിണു.
ഒട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന കുട്ടികളടക്കമുള്ള യാത്രക്കാര്‍ വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയുടെ വ്യത്യാസത്തിലാണ്. ചെറുമുക്ക് പടിഞ്ഞാറേത്തല തലാപ്പില്‍ അബ്ദുസ്സലാമിന്റെ നൂറ്റമ്പത്തോളം കുലച്ച വാഴകള്‍, ചെറുമുക്ക് വെസ്റ്റില്‍ തലാപ്പില്‍ സൈതലവിയുടെ വിട്ടിലെ അഞ്ച് തെങ്ങ്, നാല് കവുങ്ങ്, വാഴ മുതലായവ കാറ്റിലും മഴയിലും നശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."