പന്നിയാര്‍ പുഴ കയ്യേറി അനധികൃത നിര്‍മാണം തകൃതി
രാജാക്കാട്: ഒരിടവേളയ്ക്ക് ശേഷം പന്നിയാര്‍പുഴയില്‍ വ്യാപാകമായി കയ്യേറ്റം. പൂപ്പാറ ടൗണ്‍ മേഖലകളിലടക്കം പുഴകയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയാകുന്നു.
30 മീറ്ററോളം വീതിയില്‍ ഒഴുകിയിരുന്ന പുഴയ്ക്ക് നിലവില്‍ 10 മീറ്ററില്‍ താഴെയാണ് വീതി. കയ്യേറ്റള്‍ ഒഴുപ്പിക്കുന്നതിന് റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. പൂപ്പാറ ഭാഗത്താണ് പന്നിയാര്‍ പുഴയിലേയ്ക്ക് ഇറക്കി കെട്ടിടങ്ങല്‍ നിര്‍മ്മിച്ച് കയ്യേറ്റം നടക്കുന്നത്.
അധികൃതരുടെ മൂക്കിന് താഴെ പുഴ കയ്യേറി നിര്‍മ്മാണം തകൃതിയായി നടക്കുമ്പോഴും കണ്ടഭാവം നടിയ്ക്കുന്നില്ല. മാത്രവുമല്ല ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങളും പി വി സി പൈപ്പുകള്‍ സ്ഥാപിച്ച് ഒഴുക്കിവിടുന്നത് പുഴയിലേയ്ക്കാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ സമയത്ത് രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, സേനാപതി തുടങ്ങിയ പഞ്ചായത്തുകളില്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നതും ഈ പുഴയെയാണ്. വലിയ ആരോഗ്യ പാസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന മാലിന്യ നിക്ഷേപവും കയ്യേറ്റവും ഒഴിപ്പിച്ച് പുഴ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയടക്കം ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."