'ഡി.ജി.പി ഒന്നിറങ്ങി വന്നിരുന്നുവെങ്കില്‍ തീരുമായിരുന്നു'
നിലമ്പൂര്‍: തിരുവനന്തപുരം ഡി.ജി.പി ഓഫിസിനു മുന്പില് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജക്കുള്പ്പെടെ മര്‍ദനമേറ്റ സംഭവത്തില്‍ പൊലിസ് നടപടിയെ വിമര്‍ശിച്ച് എസ്.എന്‍.ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍.ഡി. പി യോഗം നിലമ്പൂര്‍ യൂനിയന്‍ ശ്രീനാരായണ കണ്വന്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മഹിജയെ റോഡിലൂടെ പൊലിസ് വലിച്ചിഴച്ചത് ഏറെ ഖേദകരമാണ്. ഡി.ജി.പി ഒന്നിറങ്ങിവന്ന് സംസാരിച്ചിരുന്നെങ്കില്‍ തീരുമായിരുന്ന വിഷയമാണ് കേരളത്തിന്റെ മൊത്തം പ്രതിഷേധത്തിന് ഇടയാക്കിയ വലിയ സംഭവത്തിന് ഇടയാക്കിയത്.
പോളിറ്റ് ബ്യൂറോ അംഗം എം. എ ബേബി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുടെ പ്രസ്താവനകള്‍ പാര്‍ട്ടിയിലെ ഭിന്നതയാണ് വ്യക്തമാക്കുന്നതെന്നും നടേശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."