തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്
പ്രഫ. ജെസി ആന്റണിയും മിനി മധുവും സ്ഥാനാര്‍ഥികള്‍
വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍ ഇന്നു രാജിവെയ്ക്കും
തൊടുപുഴ: നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നടക്കും. ഇടുക്കി ആര്‍.ഡി.ഒ യണ് വരണാധികാരി. യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസിലെ (എം) പ്രഫ. ജെസി ആന്‍ണിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ മിനി മധുവും മത്സരിക്കും.
യുഡിഎഫ് ധാരണയനുസരിച്ചാണ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന മുസ്‌ലീം ലീഗിലെ സഫിയ ജബ്ബാര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് വെള്ളിയാഴ്ച യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. യുഡിഎഫ് അംഗങ്ങള്‍ക്ക് തെരഞ്ഞടുപ്പിനോടനുബന്ധിച്ച് വിപ്പ് നല്‍കും. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം ഉച്ചയോടെ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍നായര്‍ സ്ഥാനം രാജി വയ്ക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രതിനിധിയായ സുധാകരന്‍ നായര്‍ക്ക് മുന്നണി ധാരണയനുസരിച്ചുള്ള കാലാവധി അവസാനിച്ചിരുന്നു. മുന്നണി ധാരണയനുസരിച്ച് വൈസ് ചെയര്‍മാന്‍ സ്ഥാനം ആദ്യ ടേമില്‍ കോണ്‍ഗ്രസിനും പിന്നീട് മുസ്ലിം ലീഗിനുമായിരുന്നു നീക്കി വച്ചിരുന്നത്. എന്നാല്‍ വിമതനെ അനുനയിപ്പിക്കാന്‍ ഇനി വരുന്ന കാലയളവ് മൂന്നായി വിഭജിച്ചു നല്‍കാനാണ് തീരുമാനം.
ആദ്യം ലീഗിനും പിന്നീട് കോണ്‍ഗ്രസിനും അവസാന ടേം കേരള കോണ്‍ഗ്രസിനും നല്‍കും. പ്രഫ. ജെസി ആന്റണി ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒഴിവു വരുന്ന വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ പദവി കോണ്‍ഗ്രസിലെ സിസിലി ജോസിനു നല്‍കും. കോണ്‍ഗ്രസിനു ലഭിക്കുന്ന ഒരു ടേം വൈസ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് വിമതന്‍ എം.കെ. ഷാഹുല്‍ഹമീദിനു നല്‍കാനാണ് യുഡിഎഫ് ധാരണ. ഒരു ടേം വൈസ് ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് ഷാഹുല്‍ഹമീദ് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
വിമത സ്വരം ഉയര്‍ത്തിയതോടെ ഇദ്ദേഹത്തെ വശത്താക്കാന്‍ ഇടതു പാളയവും ശ്രമം നടത്തിയിരുന്നു. ഇദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. 35 അംഗ ഭരണ സമിതിയില്‍ കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ യുഡിഎഫിന് 14 സീറ്റും എല്‍ഡിഎഫിന് 13 ഉം ബിജെപിക്ക് എട്ടു സീറ്റുമാണുള്ളത്. എല്‍ഡിഎഫിനേക്കാള്‍ ഒരു സീറ്റ് കൂടുതലുള്ള യുഡിഎഫിന് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്ന് ശുഭപ്രതീക്ഷയാണുള്ളത്. എന്നാല്‍ ഒരു സീറ്റില്‍ മാത്രമുള്ള മുന്‍തൂക്കം ഏതു വിധേനയും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഇടതു പാളയത്തില്‍ നടന്നു വരുന്നുണ്ട്. ബിജെപി നിക്ഷ്പക്ഷത പുലര്‍ത്താനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."