ആധുനിക നിലവാരത്തില്‍ നവീകരിച്ച കുറുപ്പന്തറ-കക്കത്തുമല- മധുരവേലി റോഡ് സമര്‍പ്പിച്ചു
കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പ് ആധുനിക നിലവാരത്തില്‍ നവീകരിച്ച കുറുപ്പന്തറ - മണ്ണാറപ്പാറ-മളളിയൂര്‍-കക്കത്തുമല-മധുരവലി റോഡിന്റെ സമര്‍പ്പണം അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു.
ഇതു സംബന്ധിച്ച് കുറുപ്പന്തറയില്‍ ചേര്‍ന്ന ചടങ്ങില്‍ വിവിധ ജനപ്രതിനിധികളായ സഖറിയാസ് കുതിരവേലി, ലൂക്കോസ് മാക്കിയില്‍, ജോണ്‍ നീലംപറമ്പില്‍, കെ.സി.മാത്യൂ, സി.എം.ജോര്‍ജ്ജ്, മേരി ജോസ്, ബിജു പഴയപുരയ്ക്കല്‍, സുനു ജോര്‍ജ്ജ്, മഞ്ജു അജിത്ത്, ടോമി കാറുകുളം, ബിജു മറ്റപ്പളളി, സൂസന്‍ ഗര്‍വ്വാസീസ്, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി.സാജന്‍ എന്നിവര്‍ സംസാരിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി മോന്‍സ് ജോസഫ് പ്രവര്‍ത്തിച്ചിരുന്ന സന്ദര്‍ഭത്തില്‍ കടുത്തുരുത്തിയുടെ മുന്‍ എം,എല്‍.എ പി.സി തോമസിന്റെ സ്മരണാര്‍ത്ഥം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത കുറുപ്പന്തറ-മധുരവേലി റോഡ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്.വീതി കൂട്ടിയുളള ക്ലോസ്ഡ് ഗ്രേഡഡ് ടാറിംഗ്, റോഡ് മാര്‍ക്കിംഗ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അനുമതി നല്‍കിയതുപ്രകാരം കടുത്തുരുത്തി അസംബ്ലി മണ്ഡലത്തില്‍ നിന്ന് ഉള്‍പ്പെടുത്തിയ 60 ലക്ഷം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുളളത്.
കക്കത്തുമലപളളിക്കും സ്‌കൂളിനും സമീപത്തായി നിലനില്‍ക്കുന്ന അപകടവളവിന്റെ സാഹചര്യം കണക്കിലെടുത്ത് സാധ്യമായ സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."