രോഗികള്‍ക്ക് തണലേകാന്‍ 'സാന്ത്വനസന്ധ്യ '
തിരൂര്‍: അശരണരും ആലംബഹീനരുമായ കാന്‍സര്‍ രോഗികളുടെ പരിചരണത്തിനും മറ്റു സേവനങ്ങള്‍ക്കുമായി തിരൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പാലിയേറ്റീവ് കെയര്‍ വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സാന്ത്വന കൂട്ടായ്മ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി സംഘടിപ്പിക്കുന്ന സാന്ത്വന സന്ധ്യ ഞായറാഴ്ച തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
സിനി ആര്‍ട്ടിസ്റ്റ് നാദിര്‍ഷായുടെ നേത്യത്വത്തിലാണ് മെഗാഷോ. ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കും വൃക്ക രോഗികളുടെ ഡയാലിസിസ് അടക്കമുള്ള ആവശ്യങ്ങള്‍ക്കുമായി ഫണ്ട് കണ്ടെത്തുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൂട്ടായ്മയുടെ അഭ്യര്‍ഥന പ്രകാരം തിരൂര്‍ ജില്ലാ ആശുപത്രി പരിധിയിലെ 15 പഞ്ചായത്തുകളില്‍ നിന്നും രണ്ട് നഗരസഭകളില്‍ നിന്നും അന്‍പതിനായിരം രൂപ വീതം ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിലേക്ക് നല്‍കാന്‍ മന്ത്രി ഡോ.കെ.ടി ജലീല്‍ ഉത്തരവിറക്കിയതായി സേല്‍റ്റി തിരൂര്‍, അഡ്വ.ദിനേശ് പൂക്കയില്‍, അഡ്വ.വിക്രംകുമാര്‍, തല്‍ഹത്ത് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."