ഭരണം മാറിയതോടെ താല്‍കാലിക ജീവനക്കാരുടെ ജോലി നഷ്ടമായി
വടകര: ഭരണം മാറിയതോടെ ബി.ആര്‍.സികളിലെ താത്കാലിക ജീവനക്കാരുടെ ജോലി നഷ്ടമായി. ദിവസവേതനത്തിന് ജോലിചെയ്യുന്ന ഓഫിസ് അറ്റന്‍ഡര്‍മാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തു നിയമിച്ചവര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. അഞ്ചു വര്‍ഷം സര്‍വീസുള്ള ഇവരെ യാതൊരു അറിയിപ്പുമില്ലാതെയാണ് പിരിച്ചുവിട്ടതെന്നാണ് പരാതി. ഇവര്‍ക്കു പകരം ഇടത് ആഭിമുഖ്യമുള്ളവരെ ജോലിക്കെടുത്തതായി പറയുന്നു.
നിലവിലുള്ളവരെ പിരിച്ചുവിട്ടുള്ള അറിയിപ്പു നല്‍കുകയോ പുതിയവര്‍ക്ക് നിയമനം സംബന്ധിച്ച രേഖ നല്‍കുകയോ ചെയ്തിട്ടില്ല. ജില്ലയിലെ 15 ബി.ആര്‍.സികളിലും പുതിയ അറ്റന്‍ഡര്‍മാര്‍ ജോലിക്കെത്തിയെങ്കിലും പിരിച്ചുവിട്ട അറിയിപ്പ് കിട്ടാത്തതിനാല്‍ നിലവിലുള്ളവരും ജോലി തുടരുകയാണ്. ഫലത്തില്‍ രണ്ടുവീതം അറ്റന്‍ഡര്‍മാരാണ് ഓരോ ബി.ആര്‍.സിയിലുമുള്ളത്.
എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസറാണ് പാര്‍ട്ടിയുടെ ശുപാര്‍ശപ്രകാരം പുതിയവരെ നിയോഗിക്കുന്നത്. ഓരോ ബി.ആര്‍.സിയുടെയും തലവനെ ഫോണിലൂടെ വിളിച്ചറിയിക്കുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് പരാതിപ്പെട്ടവരോട് പറഞ്ഞത്. ഭരണം മാറുമ്പോള്‍ ഈ മാറ്റം സ്വാഭാവികമെന്നാണ്. എന്നാല്‍ യാതൊരു രേഖയുമില്ലാതെ പിരിച്ചുവിടുന്നതും നിയമിക്കുന്നതും ശരിയല്ലെന്നാണ് പരാതി.
ഈ നടപടി പിന്‍വലിക്കണമെന്നും പുതിയ സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ബി.ആര്‍.സി എംപ്ലോയീസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."