സഊദിയില്‍നിന്നു മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ എംബസി ശേഖരിക്കുന്നു
റിയാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിമാന സര്‍വിസ് മുടങ്ങിയതോടെ സഊദിയില്‍ കുടുങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസി ആരംഭിച്ചു.
വിവര ശേഖരണം പൂര്‍ത്തിയാകുന്നതോടെ മടങ്ങേണ്ടവരെ കൊണ്ടുപോകാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആരൊക്കെ എന്നറിയാനുള്ള വിവരശേഖരണം മാത്രമാണ്? നടത്തുന്നതെന്ന് എംബസി പ്രത്യേകം ഓര്‍മിപ്പിക്കുന്നു. റിയാദ് ഇന്ത്യന്‍ എംബസിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനായി പ്രത്യേക ലിങ്ക് അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. വേേു:െ.േരീഗ5ഒയാൃ4രഎജ എന്ന ലിങ്കില്‍ കയറിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്.
ഒരാളുടെ വിവരം മാത്രമേ ചേര്‍ക്കാനാവൂ. കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കണമെങ്കില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ഫോമുകള്‍ പൂരിപ്പിക്കണം. വിമാന സര്‍വിസുകള്‍ എന്നു തുടങ്ങുമെന്നത് തീരുമാനിച്ചിട്ടില്ലെന്നും എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."