പെരുമുഖത്ത് തെരുവുനായ ശല്യം രൂക്ഷം
ഫറോക്ക്: ജനങ്ങളുടെ സൈ്വര്യ ജീവതത്തിനു ഭീഷണിയായി പെരുമുഖത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. റോഡിലും ഇടവഴികളിലും കൂട്ടംകൂടി നില്ക്കുന്ന നായ്ക്കള്‍ യാത്രക്കാരെ കടിക്കുകയാണ്. പെരുന്നാള്‍ ദിനത്തില്‍ വൃദ്ധരടക്കം ആറു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷം പെരുമുഖം അയ്യംബാക്കി, കല്ലംപാറ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് പേ വിഷബാധയേറ്റത്. വീടിന്റെ മുറ്റത്തും പരിസരത്തുമായ നിന്നവരെയാണ് നായ കടിച്ചു മുറിവേല്‍പ്പിച്ചത്.
കാളംപുറത്ത് പൊറ്റമ്മല്‍ ആയിഷ(55), ഓലേരിമീത്തല് ചെറുമാളു (68), കള്ളാടത്തില്‍ മൊയ്തീന്‍കോയ(70), കാട്ടുങ്ങല്‍ ആദില്‍(13), പോക്കാട്ട് പൊയില്‍ ദീപ(25), പുളിക്കത്തൊടി നബീസ(60) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരുടെ കൈക്കും കാലിലുമാണ് നായ കടിച്ചത്. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമില്ലാത്തതാണ് തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു.
ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം നായകള്‍ വഴികളെല്ലാം കൈയടക്കിയിരിക്കുകയാണ്. മദ്റസകള്‍ തുറക്കാനിരിക്കെ കല്ലംപാറ, അയ്യംബാക്കി പ്രദേശത്ത് രാവിലെയും രാത്രിയുമായി മദ്റസയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് തെരുവുനായ ശല്യം ഭീഷണിയാകും. ഭീതിയോടെയാണ് രക്ഷിതാക്കള്‍ ചെറിയകുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."