വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലു പേര്‍ക്ക് പരുക്ക്
മുട്ടില്‍: മുട്ടിലില്‍ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ നാലു പേര്‍ക്ക് പരുക്ക്.
കൊളവയലിന് സമീപം ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചും തൃക്കൈപ്പറ്റക്ക് സമീപം കെ.കെ ജങ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുമാണ് അപകടമുണ്ടായത്. കൊളവയലില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്ക് എതിരേ വന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന മീനങ്ങാടി താഴത്തുവയല്‍ കാക്കരകത്ത് ബേബിയുടെ മകന്‍ വിഷ്ണു ബേബി, സ്‌കൂട്ടര്‍ യാത്രികരായ മാണ്ടാട് വാരിയംകുന്നത്ത് വീട്ടില്‍ ഷബ്‌ന, സഹോദരന്‍ ജാബിര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കെ.കെ ജങ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ നിന്ന് തെറിച്ചുവീണ ആറുവയസുകാരനാണ് പരുക്കേറ്റത്. തെക്കിനാല്‍ വീട്ടില്‍ ജോയല്‍ (6)നാണ് പരുക്കേറ്റത്. ഇരു അപകടങ്ങളിലും പരുക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."