HOME
DETAILS

ദേശീയ അവാര്‍ഡ് തിളക്കത്തില്‍ നരിക്കുനി ഗ്രാമം

  
backup
April 07 2017 | 20:04 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d-2

നരിക്കുനി (കോഴിക്കോട്): മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നരിക്കുനിയുടെ സ്വന്തം സുരഭി ലക്ഷ്മിയെ തേടിയെത്തിയതിലൂടെ അവാര്‍ഡ് തിളക്കത്തിലാണ് ഈ കൊച്ചുഗ്രാമം. 30 ഓളം സിനിമകളിലും നാടകങ്ങളിലും ഡാന്‍സ് പരിപാടികളിലും സുരഭി തിളങ്ങിയിട്ടുണ്ടെങ്കിലും എം80 മൂസ എന്ന ചാനല്‍ പരിപാടിയിലെ 'പാത്തു'വിനെ പോലെ തന്നെ നാട്ടുകാരില്‍ ഒരാളാണ് എപ്പോഴും സുരഭി. കോഴിക്കോടിന്റെ തനത് ഭാഷയില്‍ സംസാരിക്കുന്ന സുരഭി പക്ഷെ അംഗീകാരം ലഭിച്ച മിന്നാമിനുങ്ങില്‍ തിരുവനന്തപുരം ശൈലിയിലായിരുന്നു കഥാപാത്രത്തിന് ശബ്ദം നല്‍കി അഭിനയിച്ചത്.

തങ്ങളില്‍ ഒരാളായ സുരഭിക്ക് ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചുവെന്ന വാര്‍ത്ത നാട്ടുകാര്‍ അറിയുമ്പോള്‍ പക്ഷെ ആഹ്ലാദം പങ്കിടാന്‍ സുരഭി ഇവിടെ ഇല്ലായിരുന്നു. ഡാന്‍സ് പരിപാടി അവതരിപ്പിക്കാന്‍ ഇപ്പോള്‍ സലാലയിലാണ് സുഭരി.
സുരഭിയുടെ ഓരോ ചുവടുവെപ്പുകളിലും പ്രോത്സാഹനത്തിന്റെയും പിന്തുണയുടെയും കഥ പറയാനുണ്ട് നരിക്കുനിക്കാര്‍ക്ക്. അവാര്‍ഡ് കിട്ടിയതറിഞ്ഞ് നരിക്കുനിയിലെ വീട്ടിലേക്ക് ആരാധകരുടെ ഒഴുക്കാണ്. വീട്ടില്‍ അമ്മ രാധയും അമ്മമ്മയും മകളുടെ നേട്ടത്തില്‍ ആവേശത്തിലാണ്.

14 വര്‍ഷത്തിന് ശേഷമാണ് ദേശീയ തലത്തില്‍ മികച്ചനടിയായി ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്. ചെറുപ്പം മുതലേ കലയെ സ്‌നേഹിച്ച് കലയിലൂടെ വളര്‍ന്നാണ് ദേശീയ തലത്തില്‍ മികച്ച നടിയെന്ന അംഗീകാരം സുരഭി നേടിയെടുത്തത്. ഭരതനാട്യത്തില്‍ ഡിഗ്രിയും നാടകത്തില്‍ എം.എയും എം.ഫിലും പി.എച്ച്.ഡിയും നേടിയ സുരഭിയെ 2010ല്‍ സംഗീത നാടക അക്കാദമി മികച്ച നാടക നടിയായി തിരഞ്ഞെടുത്തിരുന്നു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും സുരഭിയെ തേടിയെത്തിയിരുന്നു. അംഗീകാരങ്ങള്‍ എത്ര വാരിക്കൂട്ടിയാലും നാടിനെയും നാട്ടുകാരെയും മറക്കാത്ത തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ഇരുകൈയും നീട്ടിയുള്ള വരവേല്‍പ്പിനാണ് ഗ്രാമമാകെ തയാറെടുക്കുന്നത്.

അവാര്‍ഡ് പ്രഖ്യാപന നിമിഷത്തില്‍ നാട്ടില്‍ ഇല്ലാത്തതിന്റെ വിഷമം സുരഭിക്കുമുണ്ട്. ഇത്രവലിയ അംഗീകാരം കിട്ടുമെന്ന് ചെറിയ ഒരു സൂചനയെങ്കിലുമുണ്ടായിരുന്നെങ്കില്‍ അവിടെ തന്നെ നില്‍ക്കുമായിരുന്നുവെന്ന് സലാലയില്‍ നിന്ന് സുരഭി പറഞ്ഞു. ദേശീയ അവാര്‍ഡിന് പരിഗണിക്കാന്‍ മിന്നാമിനുങ്ങ് തിരഞ്ഞെടുത്തുവെങ്കിലും മികച്ച നടിയാകുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ളവര്‍ എങ്ങനെ അഭിനയിച്ചുവെന്ന് തനിക്കറിയില്ലല്ലോ. എന്തായാലും ഏറെ സന്തോഷമുണ്ട്. സുരഭി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത് 

National
  •  2 months ago
No Image

മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും

uae
  •  2 months ago
No Image

ഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ

oman
  •  2 months ago
No Image

രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് 

Kerala
  •  2 months ago