വോഡഫോണ്‍ മഴക്കോട്ടുകള്‍ നല്‍കി
കോഴിക്കോട്: മലബാറിലെ നാലു ജില്ലകളിലെ ട്രാഫിക് പൊലിസുകാര്‍ക്കായി പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ മഴക്കോട്ടുകള്‍ വിതരണം ചെയ്തു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പൊലിസുകാര്‍ക്കാണ് 400 മഴക്കോട്ടുകള്‍ വിതരണം ചെയ്തത്. കോഴിക്കോട് മാനാഞ്ചിറ ട്രാഫിക് പൊലിസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സിറ്റി പൊലിസ് കമ്മിഷനര്‍ ഉമ ബെഹ്‌റയ്ക്ക് വോഡഫോണ്‍ കോട്ടുകള്‍ കൈമാറി. ജനസേവനത്തില്‍ തല്‍പ്പരരായവരോട് വോഡഫോണിന് എന്നും ആദരവാണെന്ന് കമ്പനിയുടെ കേരള ബിസിനസ് ഹെഡ് അഭിജിത്ത് കിഷോര്‍ പറഞ്ഞു.
പുതുക്കയത്ത് പള്ളിയില്‍ കാന്തപുരം വിഭാഗം അക്രമം
വാണിമേല്‍: ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ പുതുക്കയത്ത് പള്ളിയില്‍ കയറി കാന്തപുരം വിഭാഗം അക്രമം അഴിച്ചുവിട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ ഉടനെയാണ് കരുവന്‍ കുനി ഇബ്രാഹിം, സി.പി.നൗഷാദ് സഖാഫി, നടുവിലക്കണ്ടി ഹമീദ്, നടുവിലക്കണ്ടി മുനീര്‍,സി.പി.റഫീഖ് ,പി.പി.ജമാല്‍ എന്നിവരുടെ നേതൃത്വത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ക്കും സമസ്ത പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.
സംഭവത്തില്‍ പരുക്കേറ്റ പി.പി.അന്ത്രു, ആഷിഖ് നടുത്തറ, ചുഴലിക്കര അബ്ദുല്ല, എം.മുഹമ്മദ്, അഫ്‌സല്‍ എം.കെ, കുനിയില്‍ പോക്കര്‍,പി.പി.സൂപ്പി,അസ്‌ലം പി.പി. എന്നിവരെ നാദാപുരം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പള്ളിക്കു കേടുപാട് പറ്റി. വളയം പൊലിസ് സ്ഥലത്തെത്തിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.സമസ്തയുടെ കീഴിലുളള പുതുക്കയം മഹല്ല് കമ്മിറ്റിക്കെതിരേ ഇടക്കിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ള കാന്തപുരം പ്രവര്‍ത്തകര്‍ പെരുന്നാള്‍ ദിനത്തില്‍ അക്രമം നടത്തുമെന്ന് തലേന്ന് വാട്‌സ്ആപ്പിലൂടെ ഭീഷണി മുഴക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."