സോപാനം വാദ്യോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
എടപ്പാള്‍: അന്യം നിന്ന് പോകുന്ന കേരള വാദ്യസംഗീത കലകളുടെ സംരക്ഷണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സോപാനം വാദ്യോത്സവം മെയ് 7 മുതല്‍ 12വരെ എടപ്പാള്‍ പെരുമ്പറമ്പ് മഹാദേവക്ഷേത്ര മൈതാനത്ത് നടക്കും.
'സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യ' ത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 'സോപാനം വാദ്യോത്സവം' നടത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മുപ്പത്തഞ്ചോളം പാരമ്പര്യവും പാരമ്പര്യേതരവുമായ വാദ്യ സമുന്നയങ്ങളാണിതിലൂടെ അവതരിപ്പിക്കുന്നത്. രംഗകലകളായ ഗദ്ദിക, ഇരുളനൃത്തം തുടങ്ങി കോല്‍ക്കളി,തപ്പുകൊട്ടിപ്പാട്ട്,പാനപ്പാട്ട്,ഉടുക്കുകൊട്ടി പാട്ട്,അറബന മുട്ട്,കൊമ്പ് പറ്റ്,സോപാനസംഗീതം,മേളപദം,എടയ്ക്ക വിസ്മയം,തിമില ഇടച്ചില്‍,പഞ്ചമദ്ദള കേളി, കുറുംകുഴല്‍ കച്ചേരി,നാദസ്വര കച്ചേരി,ഫ്യൂഷന്‍ സംഗീതം,വാദ്യവൃന്ദം,വാദ്യസമന്വയം, മുളസംഗീതം, തായമ്പക,പഞ്ചാരിമേളം,മരവാദ്യം,തുടികൊട്ടിപ്പാട്ട്,ദഫ്മുട്ടും അടങ്ങുന്ന 35 ഓളം പാരമ്പര്യ കലകള്‍ അവതരിപ്പിയ്ക്കും.
101 പേരടങ്ങിയ ജനകീയ സംഘാടകസമിതി പ്രവര്‍ത്തനമാരംഭിച്ചു.പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അധ്യക്ഷനായ സമിതിയില്‍ പെരുമ്പറമ്പ് ക്ഷേത്രത്തിലെ മേല്‍ശാന്തിയും ശബരമമല മാളികപ്പുറം മേല്‍ശാന്തിയുമായ മനോജ് എമ്പ്രാന്തിരി, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, ആലങ്കോട് ലീലാകൃഷ്ണന്‍, കുറുങ്ങാട്ടുമന വാസുദേവന്‍ നമ്പൂതിരി , പ്രകാശ് മഞ്ഞപ്ര, അഡ്വ. കെ.ടി. അജയന്‍,അഡ്വ. രാജഗോപാല മേനോന്‍ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.
ചലച്ചിത്ര താരം ജയറാം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."