മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹം: കെ.പി.സി.ടി.എ
കണ്ണൂര്‍: കോളജ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നതിന്റെ പേരില്‍ ചില ഇടത് അധ്യാപക സംഘടനകളെ മാത്രം പ്രകീര്‍ത്തിച്ച മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കെ.പി.സി.ടി.എ.
പ്രിന്‍സിപ്പലിന്റെയും വകുപ്പ് അധ്യക്ഷരുടെയും മാര്‍ഗനിര്‍ദേശത്തില്‍ വിദ്യാര്‍ഥികള്‍ക്കു സഹായകമാകുന്നതരത്തില്‍ എല്ലാ കോളജുകളിലും അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി നിര്‍വചിച്ച സിലബസ് അനുസരിച്ച് പൂര്‍ത്തിയാക്കാനുള്ള പാഠഭാഗങ്ങളാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്. ഈ അക്കാദമിക് പ്രവര്‍ത്തനം വിസ്മരിച്ചാണ് സ്വന്തം രാഷ്ട്രീയപക്ഷത്തുള്ള സംഘടനയെ മാത്രം മുഖ്യമന്ത്രി പ്രകീര്‍ത്തിക്കാന്‍ ശ്രമിച്ചത്.
അധ്യാപകര്‍ കോളജ് തലത്തിലാണോ സംഘടനാ തലത്തിലാണോ വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ജോബി തോമസും ജനറല്‍ സെക്രട്ടറി ഡോ. യു. അബ്ദുല്‍ കലാമും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."