HOME
DETAILS
MAL
വളര്‍ത്തുപക്ഷികള്‍ക്കു നേരെ അജ്ഞാത ആക്രമണം
backup
April 07 2017 | 20:04 PM
എടപ്പാള്‍: വളര്‍ത്തുപക്ഷികള്‍ക്കു നേരെ അജ്ഞാത ആക്രമണം. ആക്രമണത്തില്‍ പതിനഞ്ചോളം കോഴികള്‍ ചത്തു. നിരവധി കോഴികള്‍ക്ക് പരിക്കേറ്റു.
എടപ്പാള്‍ മാണൂര്‍ പള്ളിക്ക് സമീപമുള്ള ആറ് വീടുകളിലെ കോഴികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. പള്ളിയാലില്‍ ആമിനുമ്മ, മറയങ്ങാട്ട് ആലികുട്ടി, മറയങ്ങാട്ട് കുഞ്ഞു ഹൈദര്‍ മുസ്ല്യാര്‍, വലിയ പുരക്കല്‍ ഹനീഫ, ചോലപ്പുറത്ത് അയ്യൂബ്, അടിച്ചിക്കാട്ടില്‍ റഫീഖ് എന്നിവരുടെ വീടുകളിലാണ് കോഴികളെ ചത്ത നിലയില്‍ കണ്ടെണ്ടത്തിയത്.
നിരവധി കോഴികളെ പരുക്കേറ്റ നിലയിലും കണ്ടെത്തി. മാസങ്ങള്‍ക്ക് മുന്‍പ് എടപ്പാളിലെ വിവിധ പ്രദേശങ്ങളില്‍ സമാന രീതിയില്‍ ആക്രമണം നടന്നിരുന്നു.
അഞ്ജാത ജീവിയുടെ ആക്രമണമാണ് കാരണമെന്ന് കരുതുന്നു. എന്നാല്‍ മിക്ക വീടുകളിലേയും കൂടുകള്‍ തുറന്നാണ് കോഴികളെ കൊന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."