ആശയക്കുഴപ്പമൊഴിഞ്ഞു; ഇടുക്കി കലക്ടര്‍ പ്രഖ്യാപിച്ച കൊവിഡ് രോഗികള്‍ക്ക് നെഗറ്റീവ്
തൊടുപുഴ: നഗരസഭ കൗണ്‍സിലറുടേയും ആരോഗ്യ പ്രവര്‍ത്തകയുടേയും അടക്കം മൂന്നു പേരുടേയും പുനപരിശോധന ഫലം നെഗറ്റീവ്. ഇതോടെ ഇടുക്കിയില്‍ രണ്ടു ദിവസമായി തുടരുന്ന ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും വിരാമമായി.
ആദ്യ പരിശോധനയില്‍ ഇവരുടെ ഫലം പോസിറ്റീവാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു മൂവരേയും തിങ്കളാഴ്ച അര്‍ധരാത്രി തന്നെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഇവരുടെ ബന്ധുക്കള്‍ അടക്കമുള്ളവരോടു ക്വാറന്റൈനില്‍ പോകാനും അധികൃതര്‍ നിര്‍ദേശിച്ചു. മൂന്നുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച നടത്തിയ പതിവ് വാര്‍ത്താസമ്മേളനത്തില്‍ ഇടുക്കിയിലെ കൊവിഡ് ബാധിതരായ മൂന്നുപേരുടെയും വിവരം പരാമര്‍ശിക്കാതെ വന്നതോടെ ആശയക്കുഴപ്പമായി. ഇവരുടെ പരിശോധനാ ഫലത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നായിരുന്നു അന്നു മുഖ്യമന്ത്രി പറഞ്ഞത്. മൂവരുടേയും പരിശോധനാ ഫലം ബുധനാഴ്ചയും ലഭിക്കാതെ വന്നതോടെ ആശങ്ക വര്‍ധിച്ചു. ഒടുവില്‍ ഇന്നലെ മുഖ്യമന്ത്രി തന്നെ മൂവരുടേയും പരിശോധനാ ഫലം നെഗറ്റീവായ വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ നിന്നു ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ രണ്ടാമത്തെ പരിശോധനയില്‍ ഫലം നെഗറ്റീവായപ്പോള്‍ ഇതുവരെ ആരേയും ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."