മുണ്ടേല്‍പടിയിലെ സ്ഥിരം തടയണ; ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം
കൂട്ടിലങ്ങാടി: പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആനപ്പാറ മുണ്ടേല്‍പടിയില്‍ സ്ഥിരം തടയണക്കായി ഇനിയും നാട്ടുകാര്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. പദ്ധതിക്കായുള്ള ആവശ്യം കഴിഞ്ഞ സര്‍ക്കാരിന്റെ ആരംഭ കാലം മുതല്‍ക്കുള്ളതാണ്. എന്നല്‍ പല കാരണങ്ങളാല്‍ വൈകിപ്പിച്ചാണു ഒടുവില്‍ അടുത്ത വര്‍ഷം ഫണ്ടു അനുവദിക്കുന്നതു പരിഗണിക്കാമെന്നു ഈ സര്‍ക്കാരിലെ ധനകാര്യ മന്ത്രി തോമസ് ഐസക് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയ്ക്കു നിയമ സഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.
പദ്ധതിക്കായി 2017 -18 വര്‍ഷത്തില്‍ ഫണ്ടു അനുവദിച്ചാല്‍ തന്നെ അതിന്റെ ഭരണാനുമതി, സാങ്കേതികാനുമതി തുടങ്ങിയ നടപടിക്രമങ്ങളും നിര്‍മാണ പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിനുമായി കൂടുതല്‍ കാലതാമസം നേരിടും.
ഇതോടെ തടയണ നിര്‍മാണം രണ്ടു വര്‍ഷത്തിലേറെ നീണ്ടു പോകുമെന്നാണ് കരുതുന്നത്. സ്ഥിരം തടയണ നിര്‍മിക്കുന്നതിനുള്ള അഞ്ചേമുക്കാല്‍ കോടിയുടെ പദ്ധതി പരിഗണിക്കുന്നത് സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേക്കു നീട്ടിയിരിക്കുകയാണ്. ഇതോടെ ഈ പ്രദേശം വരും വര്‍ഷങ്ങളിലും കനത്ത ജല ക്ഷാമം നേരിടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."