HOME
DETAILS
MAL
സുധീരനും കുര്യനും ഭ്രഷ്ട് കല്‍പ്പിച്ച് എ ഗ്രൂപ്പ്
backup
June 18 2018 | 17:06 PM
തിരുവനന്തപുരം: വി.എം സുധീരനും പി.ജെ കുര്യനും കോണ്‍ഗ്രസ് വേദികളില്‍ ഭ്രഷ്ട് കല്‍പ്പിക്കാന്‍ എ ഗ്രൂപ്പ് തീരുമാനം. ഇരുവര്‍ക്കും വേദി നല്‍കേണ്ടെന്ന് ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന എ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഒരു പരിപാടികളിലേക്കും ഇരു നേതാക്കളെയും വിളിക്കരുതെന്ന് താഴേത്തട്ടിലേക്ക് നിര്‍ദേശം നല്‍കാനാണ് എ ഗ്രൂപ്പ് തീരുമാനം. ഡീന്‍ കുര്യക്കോസിന് പകരം ഷാഫി പറമ്പിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള നീക്കവും എ ഗ്രൂപ്പ് ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."