മരണസംഖ്യ: സ്‌പെയിനിനെയും ഫ്രാന്‍സിനെയും പിന്തള്ളി ബ്രിട്ടന്‍
വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസം 21,678 പേര്‍ മരിച്ചതായായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്നലെ രേഖപ്പെടുത്തിയ മരണസംഖ്യ 26,097 ആണ്. ഒറ്റ ദിവസംകൊണ്ട് 4,419 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് മുക്തനായി തിരിച്ചെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, രാജ്യത്ത് കൊവിഡിന്റെ രണ്ടാം വരവുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണിത്. ഇതോടെ, മരണസംഖ്യയില്‍ അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബ്രിട്ടന്‍. 1.65 ലക്ഷം പേര്‍ക്കാണ് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചിരിക്കുന്നത് 2,29,453 പേരാണ്. 32.49 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, രോഗവിമുക്തരായവരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടിട്ടുണ്ട്. എന്നാല്‍, ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കുപ്രകാരം ലോകത്ത് 2,17,769 പേരാണ് മരിച്ചത്. 30,90,445 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
കൊവിഡ് ബാധിച്ചുള്ള മരണത്തിലും രോഗബാധയിലും അമേരിക്ക തന്നെയാണ് മുന്നില്‍. ഇവിടെ മരണസംഖ്യ 61,849 ആയി ഉയര്‍ന്നു. 10.67 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ 27,682 പേരും സ്‌പെയിനില്‍ 24,543 പേരും മരിച്ചു. ഈ രണ്ടു രാജ്യങ്ങളിലും രണ്ടു ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ 24,087 പേര്‍ മരിച്ചപ്പോള്‍ 1.66 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ജര്‍മനിയില്‍ 6,504, തുര്‍ക്കിയില്‍ 3,081 എന്നിങ്ങനെയാണ് മരണസംഖ്യ. ഈ രാജ്യങ്ങളിലും ഒരു ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, റഷ്യയിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 1,06,498 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ മരണസംഖ്യ ആയിരം പിന്നിടുകയും ചെയ്തു. 1,073 പേരാണ് മരിച്ചത്. ഇറാനില്‍ 6,028, ചൈനയില്‍ 4,633, ബ്രസീലില്‍ 5,541, കാനഡയില്‍ 2,996, ബെല്‍ജിയത്തില്‍ 7,594, നെതര്‍ലാന്‍ഡ്‌സില്‍ 4,795, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,737, സ്വീഡനില്‍ 2,586, അയര്‍ലന്‍ഡില്‍ 1,190, മെ്ക്‌സിക്കോയില്‍ 1,732 എന്നിങ്ങനെയാണ് മരണസംഖ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."