HOME
DETAILS
MAL
പാകിസ്ഥാന് തീവ്രവാദം അവസാനിപ്പിക്കാതെ സമാധാനം പുലരില്ല: സുഷമാസ്വരാജ്
backup
March 01 2019 | 11:03 AM
അബുദാബി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന് തയ്യാറാകണമെന്നും പാകിസ്ഥാന് തീവ്രവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്.
യുഎഇയില്‍ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിന് എത്തിയതായിരുന്നു അവര്‍. സമ്മേളനത്തിനു മുമ്പായി സൗദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി അവര്‍ കൂടിക്കാഴ്ചയും നടത്തി.
ഏതെങ്കിലും മതത്തിനെതിരെ അല്ല ഭീകരതയ്ക്കെതിരായ പോരാട്ടം . തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കണം. പക്ഷെ അത് സൈനികനടപടി കൊണ്ട് മാത്രം സാധ്യമല്ലെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ മുസ്ലിം വിഭാഗം സഹിഷ്ണുതയുടെ മാതൃകയാണ്.അവര്‍ തീവ്രവാദത്തിന് എതിരാണ്. ഇന്ത്യയെ പിന്തുണയ്ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സുഷമാസ്വരാജ് നന്ദിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."