HOME
DETAILS
MAL
ബില്ലുകള്‍ക്ക് കാലതാമസമില്ലാതെ ചട്ടങ്ങളുണ്ടാക്കണം: സ്പീക്കര്‍
backup
June 18 2018 | 18:06 PM
തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളുടെ അനുബന്ധ ചട്ടങ്ങള്‍ കാലതാമസമില്ലാതെ രൂപീകരിക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ റൂളിങ്. ചട്ടങ്ങള്‍ യഥാസമയം രൂപീകരിക്കുന്നില്ലെന്ന എന്‍. ഷംസുദ്ദീന്റെ ക്രമപ്രശ്‌നത്തിന്‍മേലാണ് റൂളിങ്.
ബില്ലുകള്‍ പാസാക്കുന്നതിനൊപ്പം ചട്ടങ്ങളും രൂപീകരിക്കുന്നതിലെ കാലതാമസത്തിന് ശാശ്വതപരിഹാരമുണ്ടാക്കണം. പൊലിസ് ആക്ട് പാസായി ഏഴു വര്‍ഷമായിട്ടും ചട്ടം രൂപീകരിച്ചില്ലെന്ന വിഷയം ശ്രദ്ധയില്‍ പെടുത്തിയതിന് ഷംസുദ്ദീനെ അഭിനന്ദിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. ബില്ലിനൊപ്പം തന്നെ ചട്ടവും രൂപീകരിക്കണമെന്നാണ് സര്‍ക്കാര്‍ നയം. ഇതു സംബന്ധിച്ച കാര്യങ്ങള്‍ മെയ് മാസത്തില്‍ യോഗം വിളിച്ച് വിലയിരുത്തിയതായി മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. ബില്ലുകള്‍ക്കൊപ്പം തന്നെ ചട്ടങ്ങള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
പൊലിസിലെ ദാസ്യവൃത്തി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പൊലിസ് നിയമത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണെന്നും ചട്ടരൂപീകരണം വൈകുന്നത് പൊലിസിന്റെ കാര്യക്ഷമതയെ ബാധിക്കുന്നുണ്ടെന്നും ഷംസുദ്ദീന്‍ പറഞ്ഞു. പൊലിസ് സേനയില്‍ വ്യക്തിപരമായ ദാസ്യവൃത്തി നിരോധിച്ചിട്ടും അതു നിര്‍ബാധം തുടരുകയാണ്.
സ്‌പെഷല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള ഒരു ഉദ്യോഗസ്ഥനും നിയമപ്രകാരമുള്ള ജോലിയല്ലാതെ മറ്റു തൊഴില്‍ ചെയ്യാന്‍ പാടില്ല. ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നെങ്കില്‍ പൊലിസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."