ഡെങ്കിപ്പനി ബാധിതരെ എം.എല്‍.എ സന്ദര്‍ശിച്ചു
താമരശ്ശേരി: പുതുപ്പാടി ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുള്ളവരെ ജോര്‍ജ് എം. തോമസ് എം.എല്‍.എ സന്ദര്‍ശിച്ചു. പുതുപ്പാടി പി.എച്ച്.സിയില്‍ പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗം ചേര്‍ന്ന് പനി നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്കി. പനി ബാധിധര്‍ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ക്ലിനിക്കും വാര്‍ഡും അനുവദികക്കാന് നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
പുതുപ്പാടി പി.എച്ച്.സിയില്‍ എന്‍.ആര്.എച്ച്.എമ്മില്‍ നിന്നും തല്ക്കാലിക ഡോക്ടറെ വിട്ടുകൊടുകണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പരമാവതി സഹായമെത്തിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം.ഇ ജലീല്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുജീബ് മാക്കണ്ടി, പഞ്ചായത്തംഗം മുരളീധരന് എം.എല്‍.എയോടൊപ്പം ഉണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."