ഭാഗിക വിമാന സര്‍വിസ് ഈ മാസം പകുതിയോടെ പുനരാരംഭിച്ചേക്കും
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച വ്യോമഗതാഗതം ഈ മാസം മധ്യത്തോടെ ഭാഗികമായി തുടങ്ങുമെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് പകുതി മുതല്‍ ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ പൈലറ്റ്മാര്‍ക്കും കാബിന് ജീവനക്കാര്‍ക്കും ഇ-മെയിലയച്ചു.
ആഭ്യന്തര സര്‍വിസുകള്‍ക്ക് പുറമെ, അന്താരാഷ്ട്ര സര്‍വിസുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും എയര്‍ ഇന്ത്യ ഇ-മെയിലയച്ചിട്ടുണ്ട്. മെയ് മധ്യത്തോടെ 25 ശതമാനം മുതല്‍ 30 ശതമാനം വരെ സര്‍വിസുകള്‍ പുനരാരംഭിക്കാനാണ് സാധ്യതയെന്ന് ഇ-മെയിലില്‍ പറയുന്നു. ജീവനക്കാര്‍ക്കുള്ള കര്‍ഫ്യൂ പാസുകള്‍ ലഭ്യമാക്കണം. എല്ലാ വിമാനത്താവളങ്ങളിലും ക്രൂ ട്രാന്‍സ്പോര്‍ട്ട് സര്‍വിസുകള്‍ ലഭ്യമാക്കണമെന്നും എയര്‍ ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇതിനായുള്ള തയാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."