ബാലാകോട്ട് ആക്രമണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് മമത
കൊല്‍ക്കത്ത: പാകിസ്താനില്‍ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമായ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണവിവരങ്ങള്‍ പുറത്തുവിടണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്നും ആരൊക്കെയാണെന്നും അറിയാന്‍ പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയേണ്ടതുണ്ടെന്ന് മമത പറഞ്ഞു. 300 മുതല്‍ 350 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് ദേശീയ ടി.വി ചാനലുകള്‍ പറയുന്നു. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത് ഇത്തരത്തിലുള്ള മരണം ഉണ്ടായിട്ടില്ലെന്നാണ്. ലക്ഷ്യസ്ഥാനത്ത് തന്നെയാണോ ആക്രമണമുണ്ടായതെന്നും മമത ചോദിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉറിയിലും പത്താന്‍കോട്ടിലും തീവ്രവാദി ആക്രമണമുണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ആക്രമണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകള്‍ സര്‍ക്കാരിന് ലഭിച്ചെങ്കിലും ജവാന്മാരുടെ ജീവന്‍ അപകടത്തിലായിട്ടും പ്രതിരോധ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മമത ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."