HOME
DETAILS

വേണ്ടത് ശുഭാപ്തി വിശ്വാസവും മനസ്സാന്നിധ്യവും

  
backup
May 01 2020 | 02:05 AM

%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%b6%e0%b5%81%e0%b4%ad%e0%b4%be%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8

 

എല്ലാം നല്ലതിനാണെന്ന വിശ്വാസത്തോടെ മനസ്സാന്നിധ്യത്തോടെ മുന്നോട്ട് പോയാല്‍ പ്രതിസന്ധികളെ നമുക്ക് അതിജീവിക്കാം.
പഴയ കാലത്തേക്ക് പോകാന്‍ വാശിപിടിക്കാതെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാവുകയാണ് വേണ്ടത്. കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കൊണ്ടുള്ള മാന്ദ്യത്തിന്റെ ആഘാതം ലോകത്താകമാനം ഒരേ തരത്തിലാണ് ബാധിച്ചത്. അമിത ആവശ്യങ്ങള്‍ ഇല്ലാതെ ജീവിക്കാമെന്നും ലോക്ക് ഡൗണ്‍ നമ്മെ പഠിപ്പിച്ചു.
ദിവസക്കൂലി കൊണ്ട് കുടുംബം പുലര്‍ത്തുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. ഇവരുടെ കാര്യത്തില്‍ പരിഗണന നല്‍കേണ്ടതുണ്ട്. മലബാര്‍ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമാണ് ചാരിറ്റി. ലാഭത്തിന്റെ അഞ്ച് ശതമാനം ചാരിറ്റിക്ക് നീക്കിവയ്ക്കണമെന്നത് തുടക്കം മുതല്‍ കൈക്കൊണ്ട സമീപനമാണ്. കഴിയുന്നവരെല്ലാം ഈ മാര്‍ഗം പിന്തുടരുന്നത് സമൂഹത്തിന് വലിയ ആശ്വാസമാവും.


ഇന്ത്യക്കകത്തും പുറത്തുമായി പടര്‍ന്ന് പന്തലിക്കാന്‍ മലബാര്‍ ഗ്രൂപ്പിന് കഴിഞ്ഞതിന്റെ പ്രധാന കാരണം ഈ ചാരിറ്റി പ്രവര്‍ത്തനമാണെന്ന് വിശ്വാസം. ജീവനക്കാരുടെ അര്‍പ്പണബോധവും ഈ കുടുംബത്തിന്റെ കരുത്ത് വര്‍ധിപ്പിച്ച ഘടകമാണ്


പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമാണ് കേരളത്തിന്റെ പുരോഗതി. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിക്കുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാനും തുടര്‍ചികിത്സക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മാന്ദ്യം കണക്കിലെടുത്ത് ഗള്‍ഫ് നാടുകളിലെ വലിയ കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാവും. ഇതിന്റെ ഭാഗമായി ജീവനക്കാരെ കുറയ്‌ക്കേണ്ടിവരും. ഇന്ത്യന്‍ പ്രവാസികളെയാണ് ഇത് ഗുരുതരമായി ബാധിക്കുക.


മനസ്സാന്നിധ്യവും പ്രാര്‍ഥനയുമാണ് പ്രതിസന്ധിയില്‍ കരകയറാന്‍ വേണ്ടത്. പ്രകൃതി പോലും മാറിയിരിക്കുന്നു. വായു മലിനീകരണം ഇല്ലാതായി. പൂര്‍ണമനസ്സോടെ അംഗീകരിക്കുകയാണ് വേണ്ടത്. യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് അത്യാവശ്യ ചെലവുകളുമായി ജീവിതം ക്രമീകരിക്കാന്‍ കഴിയണം.
മാന്ദ്യം താല്‍ക്കാലികമാണെങ്കിലും അതിനെ ഉള്‍ക്കൊള്ളാന്‍ തയാറാവണം. വരവിനേക്കാള്‍ ചെലവ് കുറവായിരിക്കണമെന്ന സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാനതത്വം പാലിക്കപ്പെടണം. എല്ലാ രംഗത്തും ചെലവ് ചുരുക്കാന്‍ സാധിക്കണം. ആവശ്യകതയും സാധനങ്ങളുടെ വിലയും മുന്‍കൂട്ടി തീരുമാനിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. കൃഷിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നതും ഈ ലോക്ക് ഡൗണ്‍ കാലം നമ്മോട് പറയുന്നു.


കുട്ടികള്‍ ഡിജിറ്റലൈസേഷനെ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. ടെക്‌നോളജിയിലെ മാറ്റം സ്വായത്തമാക്കാന്‍ പുതുതലമുറ പരിശ്രമിക്കണം. ടെക്‌നോളജിയെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ലോക്ക് ഡൗണ്‍ കാലത്ത് നമുക്ക് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരും ജനങ്ങളും പരസ്പര പൂരകങ്ങളാണ്. നികുതി സംസ്‌കാരം ജനങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തണം. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കമ്പനികളോ തൊഴിലുടകളോ അല്ല. അതിനാല്‍ ഇ.എസ്.ഐ, പി.എഫ് എന്നിവയിലെ ഫണ്ട് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ വിനിയോഗിക്കണം. തൊഴില്‍ദാതാവും നികുതിദാതാവുമായ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് നിലനിന്നാലേ രാജ്യത്തിന് നിലനില്‍പ്പുള്ളൂ.
അതിനാല്‍ തന്നെ ഇത്തരം സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. സഊദി അറേബ്യയിലും സിംഗപ്പൂരിലും ഇത്തരം മാതൃകാപരമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.മലയാളികള്‍ക്ക് രോഗപ്രതിരോധശേഷി പൊതുവെ കൂടുതലാണ്. പരമ്പരാഗത ആരോഗ്യ ചികിത്സാ രീതിയാണ് ഇതിന് പ്രധാന കാരണം.


ആയുര്‍വേദ ചികിത്സയുടെ ഗുണങ്ങള്‍ ഉപയോഗപ്രദമാക്കണം. മിതമായ ഭക്ഷണവും ആരോഗ്യ കാര്യത്തിലെ ശ്രദ്ധയും ജീവിത ശൈലിയായി സ്വീകരിച്ച് പ്രതിസന്ധിയെ അതിജീവിക്കാന്‍ എല്ലാവരും ഒരുമനസ്സോടെ രംഗത്തിറങ്ങണം. ഈ പ്രതിസന്ധി മറികടക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്നാണ് പ്രാര്‍ത്ഥന. കൂടുതല്‍ ഊര്‍ജ്ജസ്വലരാവാന്‍ പടച്ച തമ്പുരാന്‍ അനുഗ്രഹിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago