HOME
DETAILS
MAL
എം.ജി സ്വാശ്രയ സഥാപനങ്ങള്‍ സൊസൈറ്റിക്കു കീഴിലേക്ക്
backup
April 07 2017 | 20:04 PM
അതിരമ്പുഴ: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച 'സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്' എന്ന സൊസൈറ്റിക്ക് കൈമാറും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഇന്നലെ ചേര്‍ന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. വിദ്യാഭ്യാസമന്ത്രി ചെയര്‍മാനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വൈസ്ചെയര്‍മാനുമായ സൊസൈറ്റിയുടെ കീഴിലായിരിക്കും പ്രസ്തുത സ്ഥാപനങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുക. യോഗത്തില്‍ വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."