HOME
DETAILS
MAL
ജപ്പാനില്‍ വന്‍ഭൂചലനം; മൂന്ന് മരണം
backup
June 18 2018 | 19:06 PM
ടോക്കിയോ: ജപ്പാനിലെ ഒസാകയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മൂന്നുപേര്‍ മരണമടഞ്ഞു. നൂറിലേറെപേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ പ്രാദേശികസമയം 7.58നായിരുന്നു നഗരത്തെ പിടിച്ചുകുലുക്കിയ ഭൂകമ്പം.
ആദ്യം റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തീവ്രത 6.1 വരെ ഉയര്‍ന്നു. 1923നു ശേഷം ഒസാകയിലുണ്ടാകുന്ന ഏറ്റവും വല ിയ ഭൂചലനമാണിത്. ഭൂചലനം കരയിലായതിനാല്‍ സുനാമി ഭീഷണി നിലനില്ക്കുന്നില്ല. ആണവനിലയങ്ങള്‍ക്കും ഭീഷണിയില്ല.സ്കൂള്‍ ഭിത്തി തകര്‍ന്നുവീണ് ഒന്പതുകാരിയും മറ്റു കെട്ടിടങ്ങള്‍ തകര്‍ന്ന് രണ്ടുപേരുമാണു മരിച്ചത്. ജപ്പാനിലെ പ്രധാന വ്യാവസായിക നഗരങ്ങളിലൊന്നാണ് ഒസാക. പാനസോണിക്, നിന്റെന്‍ഡോ, കെയെന്സ്, ഹോണ്ട, മിറ്റ്സുബിഷി, ടൊയോട്ട അടക്കമുള്ള ആഗോള ഇലക്ട്രോണിക്-വാഹന ഭീമന്മാരുടെ നിര്‍മാണ ഫാക്ടറികള്‍ എന്നിവ നഗരത്തിലുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് നഗരത്തിലെ ട്രെയിന്‍ സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കുകയും സബ്വേകള്‍ അടച്ചിടുകയും ചെയ്തു. രണ്ടു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിബന്ധം തകര്‍ന്നെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. തുടര്‍ചലനം കാരണം പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
2011 മാര്‍ച്ചില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ജപ്പാനില്‍ ആയിരക്കണക്കിനുപേര്‍ മരിച്ചിരുന്നു. അന്ന് ഫുകുഷിമ ആണവനിലയങ്ങളിലെ റിയാക്ടറുകള്‍ പൊട്ടിത്തെറിച്ചും വന്‍ ദുരന്തമാണുണ്ടായത്. 2016ല്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദക്ഷിണ ജപ്പാന് നഗരങ്ങളില്‍ വന്‍ നാശം വിതച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."