HOME
DETAILS

ആത്മ സുഹൃത്തുക്കളുടെ വിയോഗം ചീക്കല്ലൂരിനെ കണ്ണീരിലാഴ്ത്തി

  
backup
July 08 2016 | 03:07 AM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae-%e0%b4%b8%e0%b5%81%e0%b4%b9%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%af


ചീക്കല്ലൂര്‍: മീനങ്ങാടിക്കടുത്ത് കൃഷ്ണഗിരിയില്‍ പെരുന്നാള്‍ ദിനത്തിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട ആത്മസുഹൃത്തുക്കളായ വിനോദിന്റെയും ജോണ്‍സണിന്റെയും മരണം ചീക്കല്ലൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. അയല്‍ക്കാരും ഉറ്റ സുഹൃത്തുക്കളുമായിരുന്നു മരണപ്പെട്ടവര്‍. കൃഷ്ണഗിരിയിലെ എസ്‌റ്റേറ്റില്‍ നിന്നും ജോലി കഴിഞ്ഞ് റോഡരികിലൂടെ നടക്കുകയായിരുന്നു വിനോദും ജോണ്‍സണും വിഷ്ണുവും എല്‍ദോയും. കൃഷ്ണഗിരിക്കും അമ്പലപ്പടിക്കുമിടിയിലുള്ള വളവില്‍വെച്ചാണ് ഒന്നിച്ചു നടന്ന ഇവരില്‍ രണ്ടുപേരെ മരണം തട്ടിയെടുത്തത്.
ബത്തേരി-പനമരം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സെന്റ് മേരീസ് എന്ന ബസ് നിയന്ത്രണംവിട്ട് ഇവര്‍ക്ക് മേല്‍ പതിക്കുകയായിരുന്നു. വിനോദും ജോണ്‍സണും പൂര്‍ണമായും ബസിനടിയില്‍ അകപ്പെട്ടു. വിഷ്ണുവും ഏതാണ്ട് ബസിനടിയില്‍ തന്നെയായിരുന്നു. അല്‍പം മുന്നില്‍ നടക്കുകയായിരുന്ന എല്‍ദോ മാത്രമാണ് നിസാര പരുക്കുകളോടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിനോദും ജോണ്‍സണും കല്‍പ്പറ്റയിലേയും ബത്തേരിയിലേയും ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴും മരണപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ് വിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്‍ദോ കല്‍പ്പറ്റ ലിയോ ആശുപത്രിയിലും ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട നാലുപേരും ചീക്കല്ലൂര്‍ സ്വദേശികളാണ്. മരിച്ച വിനോദ് കുമാര്‍ കുടുംബത്തിന്റെ അത്താണിയായിരുന്നു. ഭാര്യക്കു വിഹിതം കിട്ടിയ 10 സെന്റ് സ്ഥലത്ത് ചെറിയ വീട് വെച്ച് താമസിച്ച് വരികയായിരുന്നു. മൂത്ത മകള്‍ ശ്രീജിത പ്ലസ്ടു കഴിഞ്ഞു. ശ്രീനിത പ്ലസ് വണ്‍ പഠിക്കുകയാണ്.
ജോണ്‍സണ്‍ സ്ഥിരമായി പെയിന്റിങ് ജോലിക്കാണ് പോകാറ്. മഴക്കാലമായതോടെ പെയിന്റിങ് ജോലിയില്ലാത്തതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി നാലുപേരും ഒരുമിച്ച് കാടു വെട്ട് ജോലിക്ക് പോകാന്‍ തുടങ്ങിയിട്ട്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷാരോണ്‍, യു.കെ.ജി വിദ്യാര്‍ഥി സാന്‍മരിയ എന്നിവരാണ് മക്കള്‍. മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള വിഷ്ണു കല്‍പ്പറ്റയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ്. അവധി ദിവസങ്ങളില്‍ ജോലിക്ക് പോയിട്ടാണ് വിഷ്ണു പഠനത്തിനുള്ള പണം കണ്ടെത്തുന്നത്.
കുടുംബത്തിന്റെ ഏക ആശ്രയവുമാണ് ഈ 23കാരന്‍. വിഷ്ണു തിരിച്ചത്തണേയെന്ന പ്രാര്‍ഥനയിലാണിപ്പോള്‍ ചീക്കല്ലൂര്‍ ഗ്രാമമുള്ളത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച ചീക്കല്ലൂര്‍ എല്‍.പി സ്‌കൂളിലും വീടുകളിലും നൂറു കണക്കിന് ആളുകളാണെത്തിയത്.
വിനോദിന്റെ മൃതദേഹം വീട്ടുവളപ്പിലും ജോണ്‍സണിന്റേത് കണിയാമ്പറ്റ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലും വൈകിട്ടോടെ സംസ്‌കരിച്ചു. പരേതരോടുള്ള ആദരസൂചകമായി ചീക്കല്ലൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  12 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  32 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  40 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago