മുഖ്യമന്ത്രിയെ വധിക്കാന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം: ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ തീവ്രവാദികളെ ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ട ആര്.എസ്.എസുകാരന് അറസ്റ്റില്‍.
തൊടുപുഴ കോലാനി 'കൃഷ്ണാഞ്ജലി'യില്‍ അഖില്‍ കൃഷ്ണന് (22) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയെ വധിക്കാന്‍ അന്താരാഷ്ട്ര ഭീകരസംഘനയായ ഐ.എസിനോട് ആഹ്വാനം ചെയ്യുന്ന വിധത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പമായിരുന്നു വധിക്കാനുള്ള ആഹ്വാനവും.
രണ്ടുദിവസം മുന്‍പ് ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സി.പി.എം കോലാനി ലോക്കല്‍ സെക്രട്ടറി ആര്. പ്രശോഭാണ് തൊടുപുഴ പൊലിസില്‍ പരാതി നല്‍കിയത്. പൊലിസ് അന്വേഷിക്കുന്നതറിഞ്ഞ് അഖില്‍ കൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
തൊടുപുഴ എസ്.ഐ ജോബിന് ആന്റണിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തുവരുന്നു. പ്രദേശത്തെ സജീവ ആര്.എസ്.എസ് പ്രവര്‍ത്തകനായ ഇയാള്‍ സമീപകാലത്ത് കോലാനിയില്‍ സി.പി.എമ്മിനെതിരേ നടന്ന അക്രമസംഭവങ്ങളിലും ഉള്‍പ്പെട്ടിരുന്നതായി ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."