HOME
DETAILS
MAL
അഫ്ഗാനികളുടെ സമാധാനമാര്‍ച്ച് കാബൂളില്‍
backup
June 18 2018 | 19:06 PM
കാബൂള്‍: യുദ്ധവും ഭീകരാക്രമണങ്ങളും ദുസ്സഹമാക്കിയ ജീവിതത്തില്‍നിന്നു മോചനം തേടി ഒടുവില്‍ അഫ്ഗാന് ജനത തന്നെ തെരുവിലിറങ്ങി. വിവിധ അഫ്ഗാനിസ്താന് ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നും കാല്‍നടയായി ആരംഭിച്ച യുദ്ധവിരുദ്ധ മാര്‍ച്ച് ഇന്നലെ തലസ്ഥാനനഗരമായ കാബൂളില്‍ പ്രവേശിച്ചു. റമദാന് വ്രതകാലത്തിനു മുന്‍പ് ആരംഭിച്ച യാത്രയായതിനാല്‍ യാത്രാംഗങ്ങളില്‍ പലരും പരിക്ഷീണിതരായിരുന്നു.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, യുദ്ധത്തിന്റെ ഇരകള്‍ അടങ്ങിയ വന്‍ സംഘമാണ് യാത്രയില്‍ പങ്കെടുത്തത്. യുദ്ധത്തില്‍ പരുക്കേറ്റ ചിലര്‍ വീല്‍ചെയറിലും യാത്രയുടെ ഭാഗമായത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. എല്ലായിടത്തും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ യാത്രയെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നു. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചു ചിലര്‍ ആശംസയര്പ്പിച്ചയും യാത്രയിലെ വേറിട്ട കാഴ്ചയായി.
മാര്‍ച്ച് 23ന് ഹെല്‍മന്ദ് പ്രവിശ്യയില്‍ നടന്ന കാര്‍ബോംബ് സ്ഫോടനത്തിനു പിറകെയായിരുന്നു രോഷാകുലരായ നാട്ടുകാര്‍ സമാധാന യാത്രയെ കുറിച്ച് ആലോചിച്ചത്. 14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തോടെ ഇനി അക്രമസംഭവങ്ങള്‍ നാട്ടില്‍ ആവര്‍ത്തിക്കരുതെന്ന ഉറച്ച തീരുമാനത്തിലായിരുന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ യാത്ര ആരംഭിച്ചത്. റമദാനിനു മുന്‍പ് ദിവസം 30 മുതല്‍ 35 കിലോ മീറ്റര്‍ വരെ ദൂരം യാത്ര പിന്നിട്ടിരുന്നു. വ്രതകാലത്ത് ഇത് 25ലേക്കു കുറച്ചു. നാട്ടില്‍ സമാധാനം പുലരുന്നതുവരെ കാബൂളിലും യാത്ര അവസാനിപ്പിക്കില്ലെന്ന നിലപാടിലാണു യാത്രാസംഘം.
2001നു ശേഷം ആദ്യമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെയാണ് ഇത്തവണ അഫ്ഗാന് സ്വദേശികള്‍ പെരുന്നാള്‍ ആഘോഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."