വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന മോഴയാന ചരിഞ്ഞു
ഗൂഡല്ലൂര്‍: മുതുമല കടുവ സങ്കേതത്തില്‍ ചികിത്സക്കായി കൊണ്ടുവന്ന മോഴയാന ചരിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ കൃഷ്ണഗിരി ജില്ലയിലെ ഷൂലഗിരിക്ക് സമീപം റോഡപകടത്തില്‍ വലതുകാലിനും മുതുകെല്ലിനും ഇടുപ്പിനും ക്ഷതമേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ് പ്രായമുള്ള ആനയെ മുതുമലയിലെ തെപ്പക്കാട്ടിലെത്തിക്കുകയായിരുന്നു. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ബസ് ഇടിച്ചാണ് ആനക്ക് പരുക്കേറ്റത്.
മൃഗസംരക്ഷണ വകുപ്പിന്റേയും തമിഴ്നാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്സിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്. വഴിയിലുടനീളം വാഹനം നിര്‍ത്തി ആവശ്യത്തിന് വെള്ളവും വിശ്രമവും നല്‍കിയാണ് ആനയെ മുതുമലയില്‍ ആനകൊട്ടിലിലെത്തിച്ചത്. പുറത്തേറ്റ പരുക്ക് ആന്തരാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണ കാരണം. വനംവകുപ്പ് ഉന്നതോദ്യോഗസ്ഥരുടേയും വിവിധ സര്‍ക്കാരേതര സംഘടനകളുടേയും മേല്‍നോട്ടത്തിലായിരുന്നു മൃതദേഹം പരിശോധിച്ചത്. ആനയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."