HOME
DETAILS
MAL
റഷ്യന്‍വേനലിന്റെ വെളുത്ത രാത്രികള്‍
backup
June 18 2018 | 19:06 PM
റഷ്യയില്‍ നടക്കുന്ന വേള്‍ഡ് കപ്പ് കാണാനുള്ള സ്വപ്നവുമായി ഞങ്ങള്‍ ആറു പേര്‍ വിമാനത്തില്‍ കയറിയത് ഡല്‍ഹിയില്‍നിന്ന് രാത്രി ഒന്നിന്. ദീര്‍ഘയാത്രയുടെ ആലസ്യം എല്ലാവരെയും അല്‍പം ക്ഷീണിതരാക്കിയിരുന്നു. റഷ്യയിലേക്കുള്ള എയറോ ഫ്‌ളോട്ട് എയര്‍ലൈന്‍സില്‍ നിറയെ യാത്രക്കാര്‍. കളി കാണാനുള്ള ഫിഫയുടെ ഫാന്‍ ഐഡിയും ധരിച്ച് ഉല്ലാസ ഭരിതരായ ഏതാനും പേരും വിമാനത്തിലുണ്ടണ്ടായിരുന്നു. അത്യന്തം ഗൗരവക്കാരും ജീവിത വിരക്തരുമായ റഷ്യന്‍ കാബിന്‍ ക്രൂവും സംഘവും ഒരു റേഷന്‍ കടക്കാരന്റെ ഗൗരവത്തോടെ നിശ്ചിത ഇടവേളകളില്‍ റോന്തുചുറ്റിക്കൊണ്ടണ്ടിരിക്കുമ്പോള്‍ റഷ്യന്‍ സാഹിത്യത്തിലെ ഗൗരവക്കാരായ കഥാപാത്രങ്ങള്‍ ഉള്ളില്‍ വന്നു തൊട്ടു അളന്നു മുറിച്ച ഭാഷയില്‍ സംസാരിച്ചു.
ചിട്ടയായ രീതിയില്‍ ഭക്ഷണം വിളമ്പി. പുഴുങ്ങിയ കോഴി ഇറച്ചിയും ആവിയില്‍ വേവിച്ച പച്ചക്കറികളും മുളപ്പിച്ച പയറും നമ്മുടെ കേസരിക്ക് സദൃശ്യമായ പലഹാരവുമൊന്നും നമ്മുടെ നാവിനെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. ആലസ്യത്തോടെ വിമാനച്ചിറകിനടുത്തുള്ള ജനാലയില്‍ മുഖമമര്‍ത്തി കുറച്ച് മയങ്ങി. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ചെറിയ കുലുക്കത്തോടെ വിമാനം വിറച്ചു. എയര്‍പോക്കറ്റില്‍ വീണതാവും. ഉണര്‍ന്നത് ഭാഗ്യം. ജനാലയലൂടെ ചുവന്ന വെളിച്ചം പടരുകയാണ്. മനോഹരമായ സൂര്യോദയം. തൊട്ടടുത്തിരുന്ന ലത്തീഫിനെയും ഷാജിയെയും വിളിച്ചു കാണിച്ചു. വാച്ചില്‍ നോക്കി. ഇന്ത്യന്‍ സമയം നാലര മണി. റഷ്യന്‍ സമയം രണ്ടണ്ട് മണിയായിട്ടേ ഉണ്ടണ്ടാവുകയുള്ളൂ. റഷ്യയില്‍ ഇപ്പോള്‍ ഇതാണ് സ്ഥിതി. രാത്രി ഏതാനും മണിക്കൂറുകള്‍ മാത്രം. വൈറ്റ് നൈറ്റ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുക. പകല്‍ പതിനെട്ടും ഇരുപതും മണിക്കൂറുകള്‍ നീളും. ഈ വരുന്ന ജൂണ്‍ 21 ന് അതിന്റെ ഉച്ചസ്ഥായിയാവും. അത് ആസ്വദിക്കാന്‍ മാത്രമായി സന്ദര്‍ശകര്‍ റഷ്യയിലേക്ക് വരുമത്രേ. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ അന്ന് പകലിന്റെ ആഘോഷം നടക്കും. രാത്രിയില്ലാത്ത ആഘോഷപ്പകല്‍. പാട്ടും കൊട്ടും ആഘോഷവുമായി ജനം വൈറ്റ് നൈറ്റ് ആഘോഷിക്കും.ജനലിനപ്പുറം ചക്രവാളത്തില്‍ ഒരു ജലച്ചായ ചിത്രം പോലെ വര്‍ണ്ണങ്ങള്‍ പടര്‍ന്നു. ചുവന്ന സൂര്യന്‍ പൂര്‍ണനായി ഉയര്‍ന്നു. നിറഞ്ഞ മഞ്ഞ വെളിച്ചത്തില്‍ പഞ്ഞിക്കെട്ടുകള്‍ക്കിടയിലൂടെ വിമാനം റഷ്യന്‍ മഴക്കാടുകള്‍ക്ക് മീതേ പറന്നു. താഴെ മസ്‌കോവ നദി ദൃശ്യമായി. ചെറിയ കപ്പലുകള്‍ നങ്കൂരമിട്ട് കിടക്കുന്നുണ്ടണ്ട്. മീന്‍പിടിത്ത ബോട്ടുകള്‍ തീരത്ത് നിരനിരയായി വിശ്രമിക്കുന്നു. വിമാനം താഴ്ന്നു പറന്നു. ചെറിയ ഗ്രാമങ്ങളും വളഞ്ഞു പുളഞ്ഞ ഗ്രാമീണ പാതകളും തെളിഞ്ഞു. കറുത്ത പുക മരങ്ങളുമായി വലിയ ഫാക്ടറികള്‍ ദൃശ്യമായി. ഒറ്റയൊറ്റ വീടുകളില്‍നിന്ന് അംബരചുംബികളായ കെട്ടിടങ്ങള്‍ നിറഞ്ഞ മോസ്‌കോയിലെ ഷെര്‍മത്തീവ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്തു. വേള്‍ഡ് കപ്പ് കാണാന്‍ വരുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് എയര്‍പോര്‍ട്ടില്‍. ഇമിഗ്രേഷന്‍ നടപടികള്‍ക്കായി നിരവധി കൗണ്ടണ്ടറുകളില്‍ ഗൗരവക്കാരായ റഷ്യന്‍ ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ ജോലി ചെയ്യുന്നു. ഫിഫ നല്‍കിയ ഫാന്‍ ഐഡിയും പാസ്‌പോര്‍ട്ടും നല്‍കിയാല്‍ മിനുട്ടുകള്‍ക്കകം ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നമ്മളെ മോചിപ്പിക്കും. ടെല്‍ അവീവില്‍നിന്നും സ്‌പെയിനില്‍നിന്നും വരുന്ന വിമാനങ്ങളില്‍നിന്ന് ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ പുറത്തേക്കൊഴുകി ക്യൂവില്‍ ഇടം പിടിക്കുന്നു. അവരുടെ ഗ്രാമീണ വാദ്യങ്ങളും ആര്‍പ്പുവിളികളും കൊണ്ട്ണ്ട് പൊതുവേ നിശബ്ദമായ റഷ്യന്‍ എയര്‍ പോര്‍ട്ട് മുഖരിതമാകുന്നു. കുഞ്ഞു മക്കളെയും വഹിച്ചുകൊണ്ടണ്ടുള്ള ചെറിയ ഭംഗിയുള്ള ഉന്തുവണ്ടണ്ടികളുമായി നീങ്ങുന്ന റഷ്യന്‍ സുന്ദരികള്‍ ഈ ആവേശത്തെ വിടര്‍ന്ന കണ്ണുകളുമായി കാണുന്നു.
ഈ ഒരു മാസം അവര്‍ക്ക് ഉത്സവമാണ്. ഫുട്‌ബോളിന്റെ ലോകോത്സവം. അതില്‍ കുറച്ച് ദിവസങ്ങള്‍ ഞങ്ങളും. കേരളത്തിലെ ഫുട്‌ബോളിന്റെ തലസ്ഥാനമായ കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും ആവേശവുമായി വൈറ്റ് പ്രതിഭാസത്തിന്റെ റഷ്യന്‍ ഗൃഹാതുരതയുടെ ഓര്‍മ്മകളിലേക്ക് കുറച്ചു ദിവസത്തേക്ക് ഞങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."