HOME
DETAILS
MAL
നാട്ടിലേക്ക് മടങ്ങണമെന്നാവശ്യം: പൂവന്തുരുത്തില് അതിഥി തൊഴിലാളികളുടെ പ്രതിഷേധം
backup
May 01 2020 | 07:05 AM
കോട്ടയം: നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം പൂവന്തുരുത്തിയിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. മൂന്നുറോളം പേരാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. പൊലിസ് സംഭവ സ്ഥലത്തെത്തി റൂട്ട് മാര്‍ച്ച് നടത്തുകയും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ വൈകാതെ അവസരമൊരുക്കുമെന്നും അതുവരെ താമസസ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും പൊലിസ് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."