ബി.ജെ.പിക്ക് 300 സീറ്റ് തികയ്ക്കാന്‍ ഇനിയെത്ര ജവാന്മാരുടെ ജീവന്‍ നല്‍കേണ്ടിവരും: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഇന്ത്യ- പാക് പ്രശ്‌നത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ബി.ജെ.പി ഉപയോഗിക്കുന്നതിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 300 സീറ്റ് തികയ്ക്കാന്‍ ഇനിയെത്ര ജവാന്മാരുടെ ജീവന്‍ നല്‍കേണ്ടിവരുമെന്ന് കെജ്‌രിവാള്‍ ചോദിച്ചു.
ഇത്തരത്തിലുള്ള പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഓര്‍ത്ത് ലജ്ജിക്കുകയാണ്. പുല്‍വാമയിലെ തീവ്രവാദി ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ രാജ്യം മുഴുവനായും വേദനിച്ചു. ഫെബ്രുവരി 26ന് പാകിസ്താനില്‍ വ്യോമസേന ആക്രമണം നടത്തി ഇതിന് തിരിച്ചടിച്ചു. അതിനിടെയാണ് നമ്മുടെ പൈലറ്റിനെ പാകിസ്താന്‍ പിടികൂടിയത്. ഈ സമയത്ത് രാജ്യം മുഴുവനായും സര്‍ക്കാരിനും സൈന്യത്തിനുമൊപ്പമായിരുന്നു. എന്നാല്‍ ഇതിനിടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനു പകരം പ്രധാനമന്ത്രി തന്റെ പാര്‍ട്ടിയുടെ പോളിങ് ബൂത്തുകള്‍ ശക്തിപ്പെടുത്തുന്ന തിരക്കിലാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു മെഗാ റാലി വരെ മോദി സംഘടിപ്പിച്ചു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഇത്രയും വലിയ ആക്രമണപ്രത്യാക്രണം നടക്കുമ്പോഴും പാര്‍ട്ടി പരിപാടി നീട്ടിവയ്ക്കാനുള്ള സാമാന്യമര്യാദ പോലും ബി.ജെ.പി കാണിച്ചില്ല.
ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിച്ചുകൊണ്ടുള്ള രാഷ്ട്രീയവും ഇതിനൊപ്പം സര്‍ക്കാര്‍ കളിക്കുകയാണ്. വ്യോമാക്രമണം ബി.ജെ.പിക്കു തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും മോദി തരംഗത്തിലൂടെ 28 സീറ്റുകളുള്ള കര്‍ണാടകയില്‍ ഏകദേശം 22 സീറ്റെങ്കിലും പിടിച്ചെടുക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നുമുള്ള കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ യെദ്യൂരപ്പയുടെ പ്രസ്താവനയെയും കെജ്‌രിവാള്‍ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."