ചര്‍ച്ച ആറിന് പൂര്‍ത്തിയാകും: ചെന്നിത്തല
കോഴിക്കോട്: യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഈ മാസം ആറിന് പൂര്‍ത്തിയാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ തയാറായില്ല. ഞായറാഴ്ച കേരളാ കോണ്‍ഗ്രസും, തിങ്കളാഴ്ച കോണ്‍ഗ്രസും ബുധനാഴ്ച മുസ്ലിം ലീഗും ഉന്നതാധികാര സമിതിയോഗങ്ങള്‍ ചേരും. ഇതിനു പിന്നാലെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമാകും.
സീറ്റ് സംബന്ധിച്ച തീരുമാനം പൂര്‍ണമായിട്ടില്ലെന്നും ലീഗുമായി ഇക്കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്‍പതുകൊല്ലമായി ഒന്നിച്ച് പ്രവര്‍ത്തിച്ചു വരുന്ന ഘടകകക്ഷികളാണ് കോണ്‍ഗ്രസും ലീഗും. ഈ ബന്ധത്തിന് ഒരു കോട്ടവും തട്ടില്ല. ചര്‍ച്ചകള്‍ സൗഹാര്‍ദ പരമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കാസര്‍കോട്ടെ പെരിയ കൊലപാതക ക്കേസില്‍ സി.പി.എമ്മുകാരെ രക്ഷിക്കുവാനാണ് പൊലിസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സംസ്ഥാന ഗവണ്മെന്റ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണുള്ളതെന്നും ട്രഷറിയിലെത്തുന്ന പല ബില്ലുകളും പാസാകാതെ മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."